Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആസ്സാമിലെ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഒന്നാം റാങ്ക് നേടിയത് സംഘപരിവാർ സ്‌കൂളിൽ പഠിച്ച മുസ്ലിം വിദ്യാർത്ഥി; ഭരണം കിട്ടിയതിന്റെ പിന്നാലെ ഇരട്ടി മധുരം നുകർന്ന് ബിജെപി

ആസ്സാമിലെ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഒന്നാം റാങ്ക് നേടിയത് സംഘപരിവാർ സ്‌കൂളിൽ പഠിച്ച മുസ്ലിം വിദ്യാർത്ഥി; ഭരണം കിട്ടിയതിന്റെ പിന്നാലെ ഇരട്ടി മധുരം നുകർന്ന് ബിജെപി

നാധിപത്യത്തിലെ വിജയത്തെക്കാൾ ആസ്സാമിലെ ബിജെപി നേതൃത്വം ഭാവിയിലേക്കൊരു ചൂണ്ടുപലകയായി കാണുന്നത് സർഫറാസ് ഹുസൈൻ എന്ന പത്താം ക്ലാസ്സുകാരന്റെ വിജയത്തെയാണ്. സംഘപരിവാറിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിൽ പഠിച്ചാണ് പത്താം ക്ലാസ് പരീക്ഷയിൽ ഈ മുസ്ലിം വിദ്യാർത്ഥി ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. അടുത്തിടെ ആസ്സാമിന്റെ ഭരണം പിടിച്ച ബിജെപിക്ക് ഈ വിജയം ഇരട്ടി മധുരമായി.

സംഘപരിവാർ സ്ഥാപനമായ വിദ്യാ ഭാരതിയുടെ ഉടമസ്ഥതയിലുള്ള ബെക്കുച്ചിയിലെ ശങ്കരദേവ് ശിശു നികേതൻ സ്‌കൂളിലാണ് സർഫറാസ് പഠിച്ചത്. ചൊവ്വാഴ്ച റിസൽട്ട് പ്രഖ്യാപിച്ചപ്പോൾ 600-ൽ 590 മാർക്കാണ് ഈ മിടുക്കൻ നേടിയത്. ഈ സ്‌കൂളിലെ അച്ചടക്കവും അവിടുത്തെ അദ്ധ്യാപകർ പകർന്നുനൽകിയ മൂല്യങ്ങളുമാണ് തനിക്ക് റാങ്ക് നേടിത്തന്നതെന്ന് സർഫറാസ് പറയുന്നു.

സംസ്‌കൃതം ഉപന്യാസ മത്സരങ്ങളിലും ഭഗവദ്ഗീത പാരായണ മത്സരങ്ങളിലും ഒന്നാമതെത്തി മുമ്പും സർഫറാസ് വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഗായത്രി മന്ത്രമടക്കമുള്ളവ ചൊല്ലുന്നതിന് തനിക്കൊരു പ്രയാസവുമില്ലെന്ന് ഈ കുട്ടി പറയുന്നു. എട്ടാം ക്ലാസ്സ് മുതൽ ഇന്നോളം സംസ്‌കൃതത്തിന് നൂറിൽ നൂറു മാർക്കും സർഫറാസിന് ലഭിക്കുന്നുണ്ട്.

നിലവാരമുള്ള വിദ്യാഭ്യാസം മക്കൾക്ക് ലഭിക്കണമെന്നതുകൊണ്ടാണ് സർഫറാസിനെ ഈ സ്‌കൂളിൽ ചേർത്തതെന്ന് അച്ഛൻ അസ്മൽ ഹുസൈൻ പറഞ്ഞു. സംഘപരിവാറിന്റെ സ്‌കൂളിൽ വിട്ടതിനെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. സംസ്‌കൃതവും ശ്ലോകങ്ങളുമൊക്കെ പഠിക്കണമെന്ന് എനിക്കറിയാമായിരുന്നു. അതിൽ കുഴപ്പമുണ്ടെന്നും തോന്നിയിട്ടില്ലെന്ന് അസ്മൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP