Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉന്നതർക്ക് മുമ്പിൽ നീതിപീഠവും വളയുന്നതിന്റെ കണക്കുകൾ പുറത്ത്; ഇന്ത്യയിൽ ജയിലിൽ കഴിയുന്ന 53 ശതമാനവും ദലിതരും മുസ്ലീമുകളും

ഉന്നതർക്ക് മുമ്പിൽ നീതിപീഠവും വളയുന്നതിന്റെ കണക്കുകൾ പുറത്ത്; ഇന്ത്യയിൽ ജയിലിൽ കഴിയുന്ന 53 ശതമാനവും ദലിതരും മുസ്ലീമുകളും

ന്യൂഡൽഹി: കണ്ണുകെട്ടി നിയമത്തിന്റെ തുലാസ് പിടിച്ച് നിലകൊള്ളുന്ന നീതിദേവതയെ മറന്ന് നീതി പീഠം ഉന്നതർക്ക് മുന്നിൽ മുട്ടുമടക്കാറുണ്ടോ...?. ഉണ്ടെന്നാണ് ഇന്ത്യയിൽ നടന്ന ചില സംഭവങ്ങളും വെളിപ്പെടുത്തലുകളും നമ്മോട് പറയുന്നത്. ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്നവരിൽ 53 ശതമാനവും മുസ്ലീങ്ങളും ദലിതരും ആദിവാസികളുമാണെന്നാണ് പുതിയ റിപ്പോർട്ട്. കുറ്റം ചെയ്തതിന്റെ പേരിലും മറ്റാരോ ചെയ്ത കുറ്റം ഏറ്റെടുത്തതിന്റെ പേരിലും ജയിലിൽ കഴിയാൻ വിധിക്കപ്പെട്ടവർ ഇക്കൂട്ടത്തിലുണ്ടാകാം. ഈ മാസം പുറത്തിറങ്ങിയ ഒരു ഔദ്യോഗിക പ്രിസൻസ് റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തിരിക്കുന്നത്. 

ഇന്ത്യൻ ജനസംഖ്യയിൽ ഈ മൂന്ന് വിഭാഗവും കൂടി വെറും 39 ശതമാനമേ വരുന്നുള്ളൂ. എന്നാൽ ജയിലുകളിൽ തടവുകാരിൽ 53 ശതമാനവും ഇവരാണെന്നാണ് പ്രസ്തുത റഇപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുന്നത്. 2013ൽ ഇന്ത്യയിലെ തടവുകാരുടെ എണ്ണം 4.2 ലക്ഷമാണ്. ഇവരിൽ 20 ശതമാനവും മുസ്ലീങ്ങളാണ്. എന്നാൽ ഇന്ത്യൻ ജനസംഖ്യയിൽ മുസ്ലീങ്ങൾ വെറും 13 ശതമാനം മാത്രമെയുള്ളൂവെന്നാണ് 2001 സെൻസസ് വ്യക്തമാക്കുന്നത് . 2011ലെ സെൻസസ് റിപ്പോർട്ടിലുള്ള മതത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്ക് ഇതിലും വ്യത്യസ്തമാണ്. 2011ലെ സെൻസസ് പ്രകാരം ഇന്ത്യൻ ജനസംഖ്യയുടെ 17 ശതമാനം മാത്രമെ ദളിതരുള്ളൂ. എന്നാൽ ജയിലിൽ ഇവർ 22 ശതമാനമുണ്ട്. അതായത് നാല് തടവുകാരിൽ ഒരാൾ ദളിതനായിരിക്കും. തടവകാരിൽ 11 ശതമാനം പേർ ആദിവാസികളാണ്. എന്നാൽ ഇന്ത്യൻ ജനസംഖ്യയിൽ വെറും ഒമ്പത് ശതമാനം മാത്രമെ അവരുള്ളൂ.

ഈ മുന്ന് വിഭാഗത്തിലുള്ളവരാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുറ്റങ്ങൾ ചെയ്യുന്നതെന്ന് ഇതു കൊണ്ട് അർത്ഥമാക്കുന്നില്ലെന്നാണ് വിഗദ്ധർ പറയുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലായ ഇവരിൽ പലരിലും കുറ്റം ചുമത്തപ്പെടുകയാണ് ചെയ്യുന്നത്. അതായത് സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും ഉന്നതിയിലുള്ളവർ ചെയ്ത് കൂട്ടുന്ന കുറ്റങ്ങൾ ഇവരിൽ കെട്ടിവയ്ക്കപ്പെടുന്ന പ്രവണത വർധിച്ച് വരികയാണ.് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ കനത്ത ഫീസ് കൊടുത്ത് ഇവരിൽ പലർക്കും അഭിഭാഷകനെക്കൂടി നിയമിക്കാനാവുന്നില്ലെന്നതാണ് ദുഃഖകരമായ സത്യം. നിരവധി വർഷങ്ങൾ തടവിൽ കഴിഞ്ഞ ശേഷം മുസ്ലിം ചെറുപ്പക്കാർ കുറ്റം ചെയ്ട്ടില്ലെന്ന് പറഞ്ഞ് മോചിപ്പിച്ച നിരവധി കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് 2006ൽ പറത്ത് വന്ന സച്ചാർ കമ്മിറ്റി റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിന്റെ അവസ്ഥയെപ്പറ്റി പഠിക്കാനായിരുന്നു ഡൽഹി ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസായ രജീന്ദർ സച്ചാറിനെ നിയമിച്ചിരുന്നത്.

ഈ മൂന്ന് വിഭാഗങ്ങളിൽപ്പെട്ട മിക്കവരും ദാരിദ്ര്യത്തിന്റെ പിടിയിലമർന്നിരിക്കുന്നതിനാൽ ഇവർക്ക് നീതിക്ക് വേണ്ടി പോരാടാനാവുന്നില്ലെന്നാണ് മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ കോളിൻ ഗൊൺസാൽവ്‌സ് പറയുന്നത്.ജാതിയുടെ മതത്തിന്റെയും അസന്തുലിതാവസ്ഥ നിലനിൽക്കുന്ന സമൂഹമാണ് നമ്മുടേതെന്നും ഈ മൂന്ന് വിഭാഗത്തിലും പെട്ടവർ പൊലീസിലും നീതിന്യായവ്യവസ്ഥയിലും വളരെക്കുറവാണെന്നും അദ്ദേഹം പറയുന്നു.നിലവിലുള്ള നീതിവ്യവസ്ഥയുമായി വിലപേശാൻ സാധിക്കാത്തതു കൊണ്ടാണ് മുസ്ലിം തടവുകാരിൽ പലരും ജയിലിയിൽ കഴിയുന്നതെന്നാണ് സച്ചാർ കമ്മിറ്റിയുടെ മെമ്പർ സെക്രട്ടറിയായ അബുസാലെഹ് ഷരീഫ് പറയുന്നത്. മുസ്ലീങ്ങളുടെ ഏറ്റവും പുതിയ അവസ്ഥയെ ഉൾപ്പെടുത്തിയുള്ള പുതിയ റിപ്പോർട്ട് അദ്ദേഹം കൊണ്ടുവന്നിരുന്നു. പ്രിവന്റീവ് ഡിറ്റെൻഷൻ നിയമങ്ങൾ പ്രകാരം തടവിലാക്കപ്പെട്ടവരിൽ പകുതിയതും മുസ്ലീങ്ങളാണെന്നും ഈ പ്രശ്‌നത്തിൽ സർക്കാർ സത്വരശ്രദ്ധ കൊടുക്കണമെന്നും പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം പറയുന്നു. വ്യാജക്കുറ്റങ്ങൾ ദളിതരുടെ മേൽകെട്ടി വയ്ക്കുന്നത പ്രവണത വർധിച്ച് വരികയാണെന്നും അതിനാലാണ് ജയിലിലെ ദളിതരുട എണ്ണം വർധിക്കുന്നതെന്നും നാഷണൽ ദളിത് മൂവ്‌മെന്റ് ഫോർ ജസ്റ്റിസിന്റെ പ്രതിനിധി രമേഷ് നാഥൻ ആരോപിക്കുന്നു.

1995 മുതലാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പ്രിസൻ സ്റ്റാറ്റിറ്റിക്‌സ് പ്രസിദ്ധീകരിച്ച് തുടങ്ങിയത്. 1999 മുതലാണ് ജയിലിലെ ജാതിയു മതവും തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കിത്തുടങ്ങിയത്. കഴിഞ്ഞ 15 വർഷമായി ജയിലിലെ ഈ മൂന്ന് വിഭാഗത്തിന്റെയും അനുപാതത്തിൽ കാര്യമായ മാറ്റങ്ങൾ ഇല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവിടുത്തെ സാമൂഹ്യഘടനയുടെ അടിസ്ഥാനപരമായ തകരാറാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

picture courtesy: Times of india

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP