Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്രസകളിൽ ദേശീയ പതാക ഉയർത്തുന്നത് ഉറപ്പാക്കണമെന്ന കോടതി വിധിയ്‌ക്കെതിരെ ഇമാം ഇല്യാസി; ദേശസ്‌നേഹത്തിന്റെ തെളിവായി ഫോട്ടോ എടുക്കേണ്ടി വരുമെന്ന് കരുതിയില്ലെന്ന് ഇമാം

മദ്രസകളിൽ ദേശീയ പതാക ഉയർത്തുന്നത് ഉറപ്പാക്കണമെന്ന കോടതി വിധിയ്‌ക്കെതിരെ ഇമാം ഇല്യാസി; ദേശസ്‌നേഹത്തിന്റെ തെളിവായി ഫോട്ടോ എടുക്കേണ്ടി വരുമെന്ന് കരുതിയില്ലെന്ന് ഇമാം

ന്യൂഡൽഹി: മദ്രസകളിൽ സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും ദേശീയ പതാക ഉയർത്തണമെന്ന അലഹാബാദ് ഹൈക്കോടതി ഉത്തരവ് വിവാദമാകുന്നു. മുസ്ലിംങ്ങളും രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്ന വിധത്തിലാണ് കോടതി വിധിയെന്ന വിമർശനമാണ് ഇതോടെ ഉയരുന്നത്. മദ്രസകളിൽ ദേശീയ പതാക ഉയർത്തുന്നത് ഉറപ്പുവരുത്തണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ അഖിലേന്ത്യാ ഇമാം സംഘടനയുടെ തലവൻ ഇമാം ഇല്യാസി രംഗത്തെത്തി.

ഇന്ത്യക്കാരെന്ന നിലയിൽ ദേശീയ പതാക ഉയർത്തലിനെ അഭിമാനത്തോടെ കാണുന്നുവെന്നും ഇക്കാര്യത്തിൽ ഒരു കോടതി ഉത്തരവ് വിചിത്രമാണെന്നും ഇല്യാസി പറഞ്ഞു. മദ്രസകളിൽ ദേശീയ പതാക ഉയർത്താറുണ്ട്. ഇനി അതിന് തെളിവായി ഫോട്ടോ എടുക്കേണ്ടി വരുമെന്ന് കരുതിയില്ലെന്നും ഇല്യാസി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് യശ്വന്ത് വെർമ എന്നിവരടങ്ങുന്ന ബെഞ്ചാണ് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. അലിഗഡ് സ്വദേശിയായ അരുൺ ഗൗർ എന്നയാൾ സമർപ്പിച്ച പൊതുതാത്പ്ര്യ ഹർജിയിന്മേലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. സർക്കാർ ഓഫീസുകളിൽ പതാക ഉയർത്തുന്ന രീതിയിൽ പതാക ഉർത്തുന്നത് ഉറപ്പ് വരുത്താനായിരുന്നു നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP