Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമ്മ ഇന്ദ്രാണിയെപ്പോലെ; ഞാനൊരു ജാരസന്തതിയും; ഏഴാം ക്ലാസുകാരന്റെ കത്തു കണ്ട് അദ്ധ്യാപകർ ഞെട്ടി: മാദ്ധ്യമങ്ങളുടെ സ്വാധീനം കുഞ്ഞുങ്ങളുടെ മനോനിലയെ ബാധിച്ച സംഭവം ഡൽഹിയിൽ

അമ്മ ഇന്ദ്രാണിയെപ്പോലെ; ഞാനൊരു ജാരസന്തതിയും; ഏഴാം ക്ലാസുകാരന്റെ കത്തു കണ്ട് അദ്ധ്യാപകർ ഞെട്ടി: മാദ്ധ്യമങ്ങളുടെ സ്വാധീനം കുഞ്ഞുങ്ങളുടെ മനോനിലയെ ബാധിച്ച സംഭവം ഡൽഹിയിൽ

ന്യൂഡൽഹി: മാദ്ധ്യമങ്ങൾ ഇപ്പോൾ ഏറെ ചർച്ച ചെയ്യുന്ന ഒന്നാണ് ഇന്ദ്രാണി മുഖർജിയുടെ കഥ. പൊടിപ്പും തൊങ്ങലും ചേർത്ത് നിരവധി കഥകളാണ് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത്. വാർത്തകൾ കാണുന്ന കുട്ടികളുടെ മനോനില തന്നെ തകരാറിലാക്കാൻ ഇത്തരം വാർത്തകൾ കാരണമാകുന്നുണ്ട് എന്നതിന് ഇതാ ഒരു ഉദാഹരണം.

ഡൽഹിയിലെ ഒരു പ്രമുഖ സ്‌കൂളിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥി അദ്ധ്യാപകന് നൽകിയ ഒരു കത്താണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്.

താൻ ഒരു ജാരസന്തതിയാണെന്നും തന്റെ അമ്മ ഇന്ദ്രാണി മുഖർജിയെ പോലെയാണെന്നും കുട്ടിയുടെ കത്തിൽ വിവരിക്കുന്നു. അവർക്ക് പല പുരുഷന്മാരുമായി ശാരീരിക ബന്ധമുണ്ടെന്നും കത്തിൽ പറയുന്നു.

ഇതുവായിച്ച അദ്ധ്യാപകൻ ഞെട്ടിത്തരിച്ചുപോയി. കത്ത് വായിച്ച സ്‌കൂൾ പ്രിൻസിപ്പൽ ഒട്ടും മടിക്കാതെ രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടിയെ അവർക്കൊപ്പം വിട്ടു. കൗൺസിലിങ്ങിനു ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കുട്ടിയെ ഇപ്പോൾ കൗൺസിംഗിലന് വിധേയമാക്കികൊണ്ടിരിക്കുകയാണ്.

ഇത്തരം കാര്യങ്ങളിൽ തങ്ങൾക്ക് എന്തു ചെയ്യാൻ കഴിയുമെന്നാണു സ്‌കൂൾ അധികൃതർ ചോദിക്കുന്നത്. കുട്ടികളുടെ മനോനിലയെ വരെ ബാധിക്കുന്ന വിധത്തിലുള്ള വാർത്തകൾ വരുന്നതിനാൽ ടെലിവിഷൻ കഷാണരുതെന്ന് കുട്ടികളോട് പറയാൻ എങ്ങനെ കഴിയുമെന്നാണ് അധികൃതരുടെ ആശങ്ക. കുട്ടികൾ പത്രം വായിക്കുന്നതിനെ എല്ലാ സ്‌കൂളുകളും പ്രോത്സാഹിപ്പിക്കാറുണ്ട്. എന്നാൽ പത്രങ്ങളിൽ സ്ത്രീകളുടെ വ്യക്തിജീവിതംവ ്രെതുറന്നെഴൂതുന്ന പതിവാണുള്ളത്. മാദ്ധ്യമങ്ങൾ എല്ലാ പരിധിയും ലംഘിക്കുന്നതിന്റെ ഉദാഹരണമാണ് ഷീന ബോറ കേസിലെ റിപ്പോർട്ടുകളെന്ന് കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്ന അഭിഭാഷകനായ അശോക് അഗർവാൾ പറഞ്ഞു.

മാദ്ധ്യമ വിചാണ അവസാനിപ്പിക്കണമെന്നും വാർത്തകൾ സൂക്ഷ്മവും വിവരങ്ങൾ നൽകുന്നതുമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണാത്മ റിപ്പോർട്ടുകൾ വേണം. പക്ഷേ, എല്ലാത്തിനും ഒരു പരിധി നിശ്ചയിക്കണം. അവ മാദ്ധ്യമങ്ങൾ സ്വയം നിർണയിക്കേണ്ടതാണെന്നും അഗർവാൾ പറഞ്ഞു.

ഇത്തരം വാർത്തകൾ കുട്ടികൾക്കിടയിൽ ലൈംഗിക താൽപര്യം വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്നാണു റിപ്പോർട്ടുകൾ. അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ആദ്യ ലൈംഗിക ബന്ധത്തിന്റെ ശരാശരി പ്രായം 14 വയസ്സായി ചുരുങ്ങിയെന്നും 16 വയസ്സിനുള്ളിൽ കുട്ടികൾ പല പങ്കാളികളെ കണ്ടെത്തിക്കഴിയുന്നുണ്ടെന്നും പറയുന്നു. ഇതുകൊണ്ടുതന്നെ കുട്ടികൾക്കിടയിൽ ലൈംഗിക രോഗങ്ങളും താരതമ്യേന ഉയരുന്നു. കുട്ടികൾക്ക് ലൈംഗിക വിദ്യതാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയാണ് ഇതു സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ടു ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP