Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എൻ.ഡി.തിവാരിയുടെ നില ഗുരുതരം; തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് പക്ഷാഘാതത്തെ തുടർന്ന്; തിവാരി മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ

എൻ.ഡി.തിവാരിയുടെ നില ഗുരുതരം; തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് പക്ഷാഘാതത്തെ തുടർന്ന്; തിവാരി മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ കോൺഗ്രസ് നേതാവും യു.പി, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ എൻ.ഡി. തിവാരിയുടെ നില ഗുരുതരം. സാകേത് മാക്‌സ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലാണ് 91കാരനായ തിവാരിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. 

ആരോഗ്യനില ഗുരുതരമായ തിവാരി മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. രാവിലെ വീട്ടിൽ ചായ കുടിക്കുന്നതിനിടെയാണ് തിവാരി അബോധാവസ്ഥയിലായതെന്ന് മകൻ രോഹിത് ശേഖർ പറഞ്ഞു.

കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന തിവാരി 1976ൽ യു.പിയും 2002ൽ ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിപദവും 2009 വരെ ആന്ധ്രപ്രദേശ് ഗവർണർ പദവിയും വഹിച്ചിരുന്നു.
1990കളിൽ പ്രധാനമന്ത്രിയാകാൻ വരെ സാധ്യത കൽപ്പിച്ചിരുന്ന തിവാരി '94ൽ കോൺഗ്രസ് വിട്ട് അർജുൻ സിങ്ങുമായി ചേർന്ന് കോൺഗ്രസ് (തിവാരി) എന്ന പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് സോണിയ ഗാന്ധിയെ അധ്യക്ഷയായി അംഗീകരിച്ച് കോൺഗ്രസിലേക്ക് തന്നെ തിരിച്ചു വരികയായിരുന്നു.

തിവാരിയും മകൻ രോഹിത് ശേഖറും അടുത്ത കാലത്ത് ബിജെപിയിൽ ചേർന്നിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിലെ ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യം വച്ചായിരുന്നു ബിജെപി പ്രവേശനം. ആറു വർഷത്തെ നിയമ യുദ്ധത്തിനു ശേഷം മൂന്നു വർഷം മുമ്പാണ് രോഹിതിനെ മകനായി തിവാരി അംഗീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP