Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിലാണ് തന്റെ പ്രഥമ പരിഗണന; കഴിഞ്ഞ നാല് വർഷത്തിനിടെ കേന്ദ്രസർക്കാർ ഒന്നും ചെയ്തില്ല; ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ജനങ്ങളോടുള്ള അനീതി അംഗീകരിക്കാൻ കഴിയില്ല; മോദി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ചന്ദ്രബാബു നായ്ഡു

സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിലാണ് തന്റെ പ്രഥമ പരിഗണന; കഴിഞ്ഞ നാല് വർഷത്തിനിടെ കേന്ദ്രസർക്കാർ ഒന്നും ചെയ്തില്ല; ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ജനങ്ങളോടുള്ള അനീതി അംഗീകരിക്കാൻ കഴിയില്ല; മോദി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ചന്ദ്രബാബു നായ്ഡു

അമരാവതി: എൻഡിഎയുമായുള്ള ബന്ധം ടിഡിപി വിച്ഛേദിച്ചേക്കും. മോദി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തയ്യാറെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു വ്യക്തമാക്കി. സംസ്ഥാനത്തിന് നീതി കിട്ടാൻ അവസാന മാർഗമായി മറ്റ് പാർട്ടികളുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ മടിക്കില്ലെന്നും നായ്ഡു പറഞ്ഞു.

സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിലാണ് തന്റെ പ്രഥമ പരിഗണന. കഴിഞ്ഞ നാല് വർഷത്തിനിടെ കേന്ദ്രസർക്കാർ സംസ്ഥാനത്തിനായി ഒന്നും ചെയ്തില്ല. ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ജനങ്ങളോടുള്ള അനീതി അംഗീകരിക്കാൻ കഴിയില്ല. ബജറ്റിൽ ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാത്ത വിഷയത്തിൽ ബിജെപി-ടിഡിപി ബന്ധം അനുദിനം വഷളാകുകന്നതിനിടെയാണ് ഈ പ്രതികരണം.

അവിശ്വാപ്രമേയം കൊണ്ടുവരാൻ ടിഡിപി മടിക്കുകയാണെങ്കിൽ തങ്ങൾ അതിന് തയ്യാറാകുമെന്ന് വൈഎസ്ആർ കോൺഗ്രസ് നേതാവ് വൈഎസ് ജഗന്മോഹൻ റെഡ്ഡി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP