Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൂർണ നഗ്‌നനായി ബംഗാളിലെ ഗ്രാമത്തിലൂടെ ഇഷ്ടസഞ്ചാരം; ജനിച്ച ശേഷം ഇന്നേ വരെ തുണി ഉടുത്തിട്ടില്ലാത്ത ഒരു കർഷകന്റെ കഥ

പൂർണ നഗ്‌നനായി ബംഗാളിലെ ഗ്രാമത്തിലൂടെ ഇഷ്ടസഞ്ചാരം; ജനിച്ച ശേഷം ഇന്നേ വരെ തുണി ഉടുത്തിട്ടില്ലാത്ത ഒരു കർഷകന്റെ കഥ

വിവിധ തരത്തിലുള്ള അലർജികളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ തുണി ഉടുക്കുന്നത് അലർജിയായ ആളെക്കുറിച്ച് കേട്ടിട്ടുണ്ടോ..?. ചില ഗ്ലാമർ നടിമാരെക്കുറിച്ച് ഇത്തരം പ്രയോഗങ്ങൾ ഉണ്ടാവാകാറുണ്ടെങ്കിലും ഇവിടുത്തെ കഥാനായകന് തുണിയുടുക്കുന്നത് ശരിക്കും അലർജിയാണത്രെ...!!. പൂർണ നഗ്‌നനായി ബംഗാളിലെ ഗ്രാമത്തിലൂടെ ഇഷ്ടസഞ്ചാരം നടത്തുകയാണിയാൾ. ജനിച്ച ശേഷം ഇന്നേ വരെ തുണി ഉടുത്തിട്ടില്ലാത്ത 43കാരനായ കർഷൻ സുബൽ ബർമന്റെ ആരെയും അത്ഭുതപ്പെടുത്തുന്ന കഥയാണിത്. തുണി അലർജിയായതിനാൽ അഞ്ചാം വയസുമുതൽ പൂർണനഗ്‌നനായിട്ടാണിയാൾ കഴിയുന്നത്.

പശ്ചിമബംഗാളിലെ രാജ്പൂർ ഗ്രാമക്കാർക്ക് സുബലിന്റെ നഗ്‌നശരീരം കണ്ടാൽ അത്ഭുതമൊന്നും തോന്നാറില്ല. കാരണം ഇതവർക്ക് വർഷങ്ങളായുള്ള സ്ഥിരം കാഴ്ചയാണ്. ചെറുപ്പം മുതൽ തുണി ധരിക്കുന്നത് തനിക്ക് പൊള്ളുന്നതിന് സമമാണെന്നും അതിനാൽ അത് ഒഴിവാക്കാൻ നിർബന്ധിതിനാവുകയായിരുന്നുവെന്നുമാണ് സുബർ പറയുന്നത്. തന്റെ സെൻസിറ്റീസ് തൊലിയെ ബാധിക്കുന്നതിനാൽ ബെഡ് ഷീറ്റിൽ കിടന്നുറങ്ങാനോ പുതപ്പ് പുതയ്ക്കാനോ ഇയാൾക്ക് സാധിക്കാറില്ല. ഈ അസാധാരണ അവസ്ഥയ്ക്ക് സുബൽ അഞ്ചാം വയസിലും 17ാം വയസിലും ചികിത്സയ്ക്കും വിധേയനായിരുന്നു.ലോക്കൽമെഡിക്കൽ ഓഫീസറായിരുന്നു ചികിത്സ നടത്തിയത്. വിഗദ്ധ ചികിത്സക്കായി അടുത്തുള്ള പട്ടണത്തിലേക്ക് പോകാൻ പണമില്ലാത്തതിനാൽ അതിന് ഒരുങ്ങിയതുമില്ല.

ഇതിന് പകരം തുണിയില്ലാതെ സുഖസുന്ദരമായി ജീവിക്കാനായിരുന്നു സുബലിന്റെ തീരുമാനം. തന്റെ അയൽക്കാർക്ക് തന്നെ ഈ അവസ്ഥയിൽ കണ്ടാൽ പ്രശ്‌നമൊന്നുമില്ലെന്നും ഇതൊരു സ്ഥിരം കാഴ്ചയായതിനാൽ അവർ പരാതിപ്പെടാൻ പോകാറില്ലെന്നാണ് സുബൽ പറയുന്നത്. തനിക്ക് വർഷങ്ങളായി അലർജി പ്രശ്‌നമുണ്ടെന്നവർക്കറിയാമെന്നും അതിനാൽ തന്നെ പരിഹസിക്കാറില്ലെന്നും സുബൽ പറയുന്നു. എന്നാൽ അപരിചിതർക്ക് തന്നെ കണ്ടാൽ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. ഈ അലർജി പ്രശ്‌നം കാരണം തുണിയുരിക്കേണ്ടി വന്നത് മൂലം തന്റെ സാമൂഹ്യ ജീവിതത്തിൽ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് സുബൽ വ്യക്തമാക്കുന്നത്. അതായത് തുണിയില്ലാതെ വിവാഹം, മറ്റു ആഘോഷചടങ്ങുകൾ, ക്ഷേത്രദർശനം തുടങ്ങിയവയ്‌ക്കെല്ലാം താൻ പതിവ് പോലെ പങ്കെടുക്കാറുണ്ടെന്നാണ് സുബൽ പറയുന്നത്.

കാലാവസ്ഥകൾ മാറി മറിയുമ്പോഴും നഗ്‌നനായി കഴിയുന്നതിൽ തനിക്ക് ബുദ്ധിമുട്ടുകളൊന്നുമുണ്ടായിട്ടില്ലെന്നാണ് സുബൽ പറയുന്നത്.തണുപ്പുകാലത്ത് താ്ൻ ആസ്വദിക്കാറുണ്ടെന്നും എന്നാൽ വേനൽക്കാലത്ത് കടുത്ത ചൂട് കാരണം പലതവണ കുളിക്കാറുണ്ടെന്നും സുബൽ പറയുന്നു. എന്നാൽ തന്റെ അലർജി കാരണം അത് തന്റെ കൃഷിപ്പണിയെ ബാധിക്കാനൊന്നും സുബൽ അനുവദിക്കാറില്ല. അച്ഛനമ്മമാർ മരിച്ചതിന് ശേഷം ഒറ്റയ്ക്കാണിയാൾ കഴിയുന്നത്.

ഇത്തരത്തിൽ പ്രശ്‌നങ്ങളുള്ള ഒരാളെ വിവാഹം ചെയ്യാൻ സ്ത്രീകളാരും തയ്യാറാവില്ലെന്നും സുബൽ പറയുന്നു. ഒരൊറ്റ രക്ഷിതാക്കളും തങ്ങളുടെ മകളെ ഇത്തരത്തിലുള്ള ഒരാൾക്ക് വിവാഹം ചെയ്തുകൊടുക്കാൻ ഇഷ്ടപ്പെടിലെന്നും സുബൽ പറയുന്നു.ഇത്തരത്തിലുള്ള ജീവിതം നയിക്കാനാണ് തന്റെ വിധിയെന്നും അദ്ദേഹം പറയുന്നു.ചെറുപ്പത്തിൽ ചിലപ്പോൾ തുണിയുടുക്കാതെ നടക്കേണ്ടി വരുമ്പോൾ അസ്വസ്ഥതകൾ തോന്നാറുണ്ടെങ്കിലും ഇപ്പോൾ അതില്ലെന്നും ഇനിയുള്ള കാലം മുഴുവൻ ഇങ്ങനെ കഴിയാനാണ് താൽപര്യപ്പെടുന്നതെന്നും സുബൽ വ്യക്തമാക്കുന്നു. ഇപ്പോൾ ഈ അവസ്ഥ ദൈവം തനിക്ക് തന്ന പ്രത്യേക അനുഗ്രഹമായി കാണാനാണ് ബിമൽ ആഗ്രഹിക്കുന്നത്. സുബൽ ഡൈസേസ്‌തേസിയ എന്ന അവസ്ഥയാണ് നേരിടുന്നതെന്നാണ് ബ്രിട്ടീഷ് സ്‌കിൻ ഫൗണ്ടേഷന്റെ വക്താവായ പ്രഫസർ ഹൈവെൽ വില്യംസ് പറയുന്നത്. എന്തെങ്കിലും തൊലിപ്പുറത്ത് തൊടുമ്പോഴുണ്ടാകുന്ന അസാധാരണമായ സെൻസേഷനാണിത്. ഇതു മൂലം പെരിഫെറൽ നെർവുകൾക്ക് കേടുപാടുകളുണ്ടാകുന്നുവെന്നും അദ്ദേഹം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP