Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ഇൻഫോസിസിന് പുതിയ രക്ഷകൻ; കമ്പനിയിലെ അടി തീർക്കാൻ നന്ദൻ നിലേക്കനിയെ ചെയർമാനായി നിയമിച്ചു; നിലേക്കനിയുടെ കൂറ് എൻ.ആർ.നാരായണ മൂർത്തിയോട്; പുതിയ ചെയർമാനെ നിയമിച്ചത് വിശാൽ സിക്ക പടിയിറങ്ങിയതോടെ

ഇൻഫോസിസിന് പുതിയ രക്ഷകൻ; കമ്പനിയിലെ അടി തീർക്കാൻ നന്ദൻ നിലേക്കനിയെ ചെയർമാനായി നിയമിച്ചു; നിലേക്കനിയുടെ കൂറ് എൻ.ആർ.നാരായണ മൂർത്തിയോട്; പുതിയ ചെയർമാനെ നിയമിച്ചത് വിശാൽ സിക്ക പടിയിറങ്ങിയതോടെ

മറുനാടൻ ഡസ്‌ക്‌

മുംബൈ: നന്ദൻ നിലേക്കനിയെ ഇൻഫോസിസ് ചെയർമാനായി നിയമിച്ചു.ഡയറക്ടർ ബോർഡ് യോഗമാണ് തീരുമാനിച്ചത്.വിശാൽ സിക്കയുടെ രാജിയോടെ കമ്പനിയിൽ ഉണ്ടായ ആശയക്കുഴപ്പങ്ങൾ തീർക്കാൻ നിലേക്കനിയുടെ തന്ത്രങ്ങൾക്ക് കഴിയുമെന്നാണ് ഡയറക്ടർ ബോർഡിലെ ഭൂരിപക്ഷം പേരും കരുതുന്നത്. ഇൻഫിയിലെ നിക്ഷേപകരും സ്ഥാപകരിലൊരാളായ നിലേക്കനിയെ പിന്തുണയ്ക്കുന്നുണ്ട്. ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ സ്്ഥാനത്തേയ്ക്ക് അദ്ദേഹത്തെ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ഡയറക്ടർ ബോർഡിന് കത്തയച്ചിരുന്നു ഇവർ. 

ഇൻഫോസിസിന്റെ സ്ഥാപകാംഗങ്ങളും ഡയറക്ടർബോർഡുമായുള്ള കലഹമാണ് സി ഇ ഒ സ്ഥാനത്തു നിന്ന് വിശാൽ സിക്കയുടെ പടിയിറക്കത്തിന് കാരണമായത്. പ്രതീക്ഷിച്ചിരുന്നതാണെങ്കിലും നാടകീയമായ രാജിപ്രഖ്യാപനം സ്ഥാപനത്തിലും പുറത്തും വൻ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. ഓഹരിവിപണിയിലും ഇതു പ്രതിഫലിച്ചു. വിശാൽ സിക്കയുടെ പക്കലുള്ള ഇൻഫി ഓഹരികൾ ബൈ ബാക്കു ചെയ്യാനും ബോർഡ് തീരുമാനിച്ചിരുന്നു. 13, 000 കോടിയുടേതാണ് ഈ ഷെയർ. 

വിശാൽ സിഖയും നാരായണ മൂർത്തിയും അടിയുണ്ടാക്കിയപ്പോൾ ഒറ്റ ദിവസം കൊണ്ട് നാരായണ മൂർത്തിക്ക് നഷ്ടമായത് 1000 കോടി രൂപ; നിക്ഷേപകർക്ക് മൊത്തം പോയത് 33,000 കോടിയാണ്. മൂന്ന് കൊല്ലം കൊണ്ട് ഇൻഫോസിസിനെ മാറ്റിമറിക്കാൻ പരിശ്രമിച്ച സിഇഒ പടിയിറങ്ങുിയപ്പോൾ, ഇൻഫോസിസിന്റെ സ്്ഥാപക ഡയറക്ടറും മുൻ തലവനുമായിരുന്ന എൻ ആർ നാരായണമൂർത്തിയാണ് ഡയറക്ടർ ബോർഡിൽ സിക്കയുടെ പ്രധാന വിമർശകനായിരുന്നത്.

ഇൻഫോസിസിന്റെ പ്രശ്നങ്ങൾ തീർക്കാൻ തലപ്പത്തേക്ക് കമ്പനിയുടെ സഹസ്ഥാപകൻ കൂടിയായ നന്ദൻ നിലേക്കനി വരുന്നത് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻഫോസിസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ നന്ദൻ നിലക്കേനി് പ്രധാന പങ്ക് വഹിച്ചിരുന്നു. ബോർഡിനും മാനേജ്‌മെന്റിനും ഇടയിൽ ഇടനിലക്കാരന്റെ റോളാണ് അദ്ദേഹത്തിനുള്ളത്. ഇൻഫോസിസിൽ നിലവിൽ ഔദ്യോഗിക പദവികളൊന്നും വഹിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഇപ്പോഴും ഇൻഫോസിസിൽ പ്രധാന പങ്കുണ്ട്.

വിവിധ ഓഹരിയുടമകൾ, ഉപഭോക്താക്കൾ, ജീവനക്കാർ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്കിടയിൽ വിശ്വാസ്യത ഉള്ളയാളാണ് നിലേക്കനി. കമ്പനിയിലെ ഓഹരി പങ്കാളികളുടെ വിശ്വാസ്യത പുനഃസ്ഥാപിക്കുന്നതിനും, ഇൻഫോസിസ് ഇപ്പോൾ അഭിമുഖീകരിക്കുന്ന വിവാദ പ്രശ്‌നങ്ങൾക്ക് സുഗമമായ പരിഹാരം തേടുന്നതിനും നന്ദൻ നിലേക്കനിക്ക് കഴിഞ്ഞേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP