Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിനോദ് കാംബ്ലിക്കെതിരെ പരാതി നൽകിയ വീട്ടുജോലിക്കാരി രക്ഷപ്പെടാൻ ഫിനോയിൽ കുടിച്ചെന്നു റിപ്പോർട്ട്

മുംബൈ: ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കും ഭാര്യക്കുമെതിരെ ഗാർഹിക പീഡനക്കേസ് നൽകിയ വീട്ടുജോലിക്കാരി രക്ഷപ്പെടാനായി ഫിനോയിൽ കുടിച്ചെന്നു റിപ്പോർട്ട്. ശമ്പളം ചോദിച്ചതിന് ക്രൂരമായി മർദിക്കുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്തുവെന്ന് ജോലിക്കാരി സോണി നഫേസിങ് സർസാൽ പരാതി നൽകിയിരുന്നു.

പരാതിയെത്തുടർന്നു കാംബ്ലിക്കും ഭാര്യ ആൻഡ്രിയയ്ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. വീട്ടുതടങ്കലിൽനിന്നു രക്ഷപ്പെടാനാണ് സോണി ഫിനോയിൽ കുടിച്ചത്. ജോലി ചെയ്തതിന്റെ ശമ്പളം ചോദിച്ചപ്പോൾ തന്നെ ക്രൂരമായി മർദിച്ചുവെന്നും മൂന്നു ദിവസം തടങ്കലിൽ വച്ചുവെന്നുമാണ് വീട്ടുജോലിക്കാരിയുടെ ആരോപണം.

ഇവരെ വീടിനു പുറത്തുപോകാൻ അനുവദിക്കില്ലായിരുന്നു. ഫിനോയിൽ കുടിച്ചതിനാൽ അവിടെക്കിടന്നു മരിക്കാതിരിക്കാനാണ് പുറത്തുവിട്ടതെന്ന് സോണിയുടെ സഹോദരി ആയിഷ പറഞ്ഞു. രക്ഷപെട്ട ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് ഇവർ പരാതി നൽകിയത്. ഇനിയൊരിക്കലും അവിടേക്ക് തിരിച്ചു ചെല്ലില്ലെന്നും സോണി പറയുന്നു. ഇന്നലെ ഇവരെ ആശുപത്രിയിൽ നിന്നു വിട്ടയച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP