Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കുടുംബവാഴ്ചയിൽ അധിഷ്ഠിതമായ കോൺഗ്രസ് ഭരണവും വികസനത്തിൽ അധിഷ്ഠിതമായ എൻഡിഎ ഭരണവും തമ്മിൽ താരതമ്യം ചെയ്യേണം; 48 വർഷത്തെ കുടുംബവാഴ്ചയും 48 മാസത്തെ എൻഡിഎ ഭരണം കൈവരിച്ച നേട്ടങ്ങളും രാജ്യത്തെ ബുദ്ധിജീവികൾ പരിശോധിക്കണം'; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

'കുടുംബവാഴ്ചയിൽ അധിഷ്ഠിതമായ കോൺഗ്രസ് ഭരണവും വികസനത്തിൽ അധിഷ്ഠിതമായ എൻഡിഎ ഭരണവും തമ്മിൽ താരതമ്യം ചെയ്യേണം; 48 വർഷത്തെ കുടുംബവാഴ്ചയും 48 മാസത്തെ എൻഡിഎ ഭരണം കൈവരിച്ച നേട്ടങ്ങളും രാജ്യത്തെ ബുദ്ധിജീവികൾ പരിശോധിക്കണം'; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മറുനാടൻ മലയാളി ബ്യൂറോ

പുതുച്ചേരി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലു പതിറ്റാണ്ടുകാലം രാജ്യം ഭരിച്ചത് ഒരു കുടുംബമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കുടുംബവാഴ്ചയിൽ അധിഷ്ഠിതമായ കോൺഗ്രസ് ഭരണവും വികസനത്തിൽ അധിഷ്ഠിതമായ എൻഡിഎ ഭരണവും തമ്മിൽ താരതമ്യം ചെയ്തുനോക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

പ്രത്യക്ഷമായോ പരോക്ഷമായോ 48 വർഷം രാജ്യത്തെ ഭരണം നടത്തിയത് ഒരു കുടുംബം ആയിരുന്നുവെന്ന് പുതുച്ചേരിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ നരേന്ദ്ര മോദി പറഞ്ഞു. ജവഹർലാൽ നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സർക്കാരുകളെ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമർശമെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. എൻ.ഡി.എ സർക്കാർ മെയ് മാസത്തിൽ 48 മാസം പൂർത്തിയാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാരുകളും ബിജെപി നേതൃത്വം നൽകിയ എൻ.ഡി.എ സർക്കാരും കൈവരിച്ച നേട്ടങ്ങൾ രാജ്യത്തെ ബുദ്ധിജീവികൾ താരതമ്യം ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്ക് അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുന്നേറാൻ കഴിയാത്തതിനു കാരണം ഇവിടുത്തെ കോൺഗ്രസ് ഭരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കർണാടകം അടക്കമുള്ള സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി വിജയം നേടും. പുതുച്ചേരിയിലെ വി നാരായണസ്വാമി സർക്കാർ ഓർമയാകും. പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാർ എല്ലാ മേഖലകളിലും പരാജയമാണ്. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ പരിതാപകരമാണ്. ഗതാഗത സൗകര്യങ്ങൾ അടക്കമുള്ളവയുടെ സ്ഥിതി ദയനീയമാണെന്നും നരേന്ദ്ര മോദി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP