Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പുവരുത്തണം; മാലിന്യത്തെ ഊർജമായും ധനമായും മാറ്റിമറിക്കണം: മൻ കി ബാത്തിൽ പ്രധാന മന്ത്രി

ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പുവരുത്തണം; മാലിന്യത്തെ ഊർജമായും ധനമായും മാറ്റിമറിക്കണം: മൻ കി ബാത്തിൽ പ്രധാന മന്ത്രി

ന്യൂഡൽഹി: ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും മാലിന്യത്തെ ഊർജമായും ധനമായും മാറ്റിമറിക്കാനുള്ള പദ്ധതികൾക്ക് എല്ലാവരുടേയും പിന്തുണ വേണമെന്നും മൻ കി ബാത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി.

സ്ത്രീകളുടെ പുരോഗതി എന്നതിൽ നിന്ന് സ്ത്രീകൾ നയിക്കുന്ന പുരോഗതി എന്ന സ്ഥിതിയിലേക്ക് സമൂഹം നീങ്ങിക്കൊണ്ടിരിക്കുകയാണ്. നൂറു വയസ്സായ എല്ലാ സ്ത്രീകളെയും അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് ആദരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്രാഷ് മഹോത്സവമാഘോഷിച്ച ഛത്തീസ്‌ഗഢ് നടപടിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മാലിന്യനിർമ്മാർജനവും പുനരുപയുക്ത മാലിന്യ അവബോധവും വളർത്തുന്നതിൽ ഛത്തീസ്‌ഗഢ് നടപ്പാക്കിയ പദ്ധതി അഭിനന്ദനാർഹമാണെന്നാണ് മോദി പറഞ്ഞത്. മാലിന്യത്തെ ഊർജമായും ധനമായും മാറ്റിമറിക്കാനുള്ള പദ്ധതികൾക്ക് എല്ലാവരുടേയും പിന്തുണ ഉറപ്പാക്കണമെന്നും രാജ്യത്തോട് മോദി ആഹ്വാനം ചെയ്തു.

പല ദേശീയദുരന്തങ്ങളുമുണ്ടാകുന്നത് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള നമ്മുടെ അശ്രദ്ധ കൊണ്ടാണ്. ജാഗ്രതയോടെയിരിക്കുകയും നിയമങ്ങൾ അണുവിട തെറ്റാതെ പാലിക്കുകയും ചെയ്താൽ പല അപകടങ്ങളെയും പ്രതിരോധിക്കാനാവുമെന്നും മോദി മൻ കി ബാത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP