Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിപ്പബ്ലിക് ദിനത്തിൽ ഒബാമയെ അതിഥിയായെത്തിക്കുന്നത് മോദിയുടെ നയതന്ത്ര വിജയം; ഇന്ത്യ അമേരിക്കയോട് അടുക്കുമ്പോൾ ചൈന റഷ്യൻ ക്യാമ്പിലേക്ക്: ഏഷ്യൻ വൻകരയിൽ അധികാര വടംവലിക്ക് ചൂട് കൂടും

റിപ്പബ്ലിക് ദിനത്തിൽ ഒബാമയെ അതിഥിയായെത്തിക്കുന്നത് മോദിയുടെ നയതന്ത്ര വിജയം; ഇന്ത്യ അമേരിക്കയോട് അടുക്കുമ്പോൾ ചൈന റഷ്യൻ ക്യാമ്പിലേക്ക്: ഏഷ്യൻ വൻകരയിൽ അധികാര വടംവലിക്ക് ചൂട് കൂടും

റുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് മുഖ്യാതിഥിയായി അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെ ക്ഷണിക്കാനുള്ള തീരുമാനം പ്രധാനമനന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര കാഴ്‌ച്ചപ്പാട് വ്യക്തമായും സൂചിപ്പിക്കുന്നതായി. പ്രസിഡന്റ് ഷി ജിൻപിംഗിന്റെ നേതൃത്വത്തിൽ നിലപാട് കടുപ്പിച്ച ചൈന തങ്ങളുടെ വലിയ നിക്ഷേപങ്ങളും വ്യവസായ മുന്നേറ്റങ്ങളുമായി ഏഷ്യയുടെ ഭൗമരാഷ്ട്രീയം തിരുത്താൻ വഴിനോക്കുമ്പോൾ ഇന്ത്യുടെ സഖ്യ രാഷ്ട്രമായ റഷ്യ ചൈനയോട് കൂടുതൽ അടുത്തു വരികയാണ്. ഇതു വരെ ഉറക്കം തൂങ്ങുകയായിരുന്ന ഇന്ത്യ പുതിയ ഊർജസ്വലമായ ഒരു സർക്കാരിന്റെ നേതൃത്വത്തിൽ ഇതിനോട് പ്രതികരിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. ഈയിടെ പ്രധാനമന്ത്രി മോദി നടത്തിയ ജപ്പാൻ, യുഎസ്, ഓസ്‌ത്രേലിയ സന്ദർശനങ്ങൾക്കിടെ ഉണ്ടായ ഔദ്യോഗിക പ്രസ്താവനകളിൽ നിന്നും പ്രതികരണങ്ങളിൽ നിന്നും ഇത് വളരെ വ്യക്തമാണ്. ഇതുവരെ ഒരു അമേരിക്കൻ നേതാവിനെയും റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ചൈനീസ്, സോവിയെറ്റ്, ബ്രിട്ടീഷ്, ഫ്രഞ്ച് നേതാക്കളും പാക്കിസ്ഥാനൽ നിന്നുള്ളവർ പോലും റിപ്പബ്ലിക് ദിനാഘോഷത്തിന് അതിഥികളായെത്തിട്ടുണ്ടെങ്കിലും അമേരിക്കയിൽ നിന്ന് ഇതുവരെ ആരും ക്ഷണിക്കപ്പെട്ടിരുന്നില്ല. ഒബാമയെ ക്ഷണിച്ചത് ഇന്ത്യയുടെ പുതിയ ലോക വീക്ഷണത്തിന്റെ പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്. ഈ വീക്ഷണം ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്. ഒളിച്ചു കഴിയുന്ന സമീപനം മാറ്റാനുള്ള തീരുമാനം നയരൂപീകരണത്തിലെ മോദിയുടെ വേറിട്ട സമീപനത്തോട് ചേർന്ന് നിൽക്കുന്നതാണ്. സത്യപ്രതിജ്ഞാ ചടങ്ങിന് സാർക്ക് രാജ്യത്തലവന്മാരെ ക്ഷണിച്ചതിലൂടെ തന്നെ ഇതു വ്യക്തമായതാണ്. ഇതിനു പിന്തുടർച്ച തന്നെയാണ് അമേരിക്കയുടെ ഉറ്റ സഖ്യകക്ഷികളായ ജപ്പാനുമായും ഓസ്‌ട്രേലിയയുമായും മോദി നടത്തിയ സംഭാഷണങ്ങളും.

ന്യൂയോർക്കിലേയും സിഡ്‌നിയിലേയും പ്രവാസി ഇന്ത്യക്കാരെ സംഘടിപ്പിച്ചുള്ള മോദിയുടെ പൊതു സമ്മേളനങ്ങളും അവിടങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സഹായകമായി. ആണവ, നയതന്ത്ര ബന്ധങ്ങളടക്കമുള്ള പലഇടപാടുകളും വിജയകരമായി മുന്നോട്ടു കൊണ്ടു പോകാൻ അമേരിക്കയെ ഒപ്പം നിർത്തേണ്ടതുണ്ടെന്ന നിലപാടാണ് ഇപ്പോൾ ഇന്ത്യയുടേത്. വാസ്തവത്തിൽ ഇതിലേറെ പ്രധാനപ്പെട്ടത് ചൈനയുടെ ഉയർച്ചയോടുള്ള പ്രതികരണമായി അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളിൽ ഇന്ത്യ കൂടെയുണ്ടാകുക എന്ന അമേരിക്കയുടെ താൽപര്യമാണ്. യുഎസും ഇന്ത്യയും സ്വാഭാവിക സഖ്യമാണെന്ന് വിശേഷിപ്പിച്ച മുൻ പ്രധാനമന്ത്രരി അടൽ ബിഹാരി വാജ്‌പേയി തിരിച്ചറിഞ്ഞതും ഇതായിരിക്കാം. പുതിയ നൂറ്റാണ്ടിൽ ഇന്ത്യയെ ലോക ശക്തിയാക്കുന്നതിന് സഹായിക്കാൻ അമേരിക്ക തയാറാണെന്ന് സ്വകാര്യമായി മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് പറയുകയും ചെയ്തിരുന്നു.

ചൈനയുടെ നിലപാട് കടുപ്പിക്കൽ മൂലം 2010 മുതൽ ഇരു ഏഷ്യൻ ശക്തികൾക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായി വരുന്നു. ഇത് നേരിടാനാണ് നേരത്തെ യുഎസ് ഏഷ്യയിൽ ഒരു കേന്ദ്രം വേണമെന്ന പ്രഖ്യാപിച്ചത്. ചൈനയുമായി നാലായിരം കിലോമീറ്ററോളം ദൈർഘ്യമുള്ള അതിർത്തി പങ്കിടുന്ന ഇന്ത്യ ഇവിടെ സമ്മർദ്ദങ്ങൾ നേരിടുന്നുണ്ട്. പക്ഷേ ഇന്ത്യ ചൈനയ്ക്ക് അനുകൂലമായ നിലപാടുകളാണ് ഇവിടെ സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായാണ് 2013-ൽ അതിർത്തി സഹകരണ കരാർ ഇന്ത്യ സ്വീകരിച്ചതും നാവിക സുരക്ഷ ചർച്ചയിലേക്ക് ചൈന ഇന്ത്യയെ ക്ഷണിച്ചതുമെല്ലാം. പക്ഷേ 2014-ലെ ഷി ജിൻപിംഗിന്റെ സന്ദർശനത്തോടനുബന്ധിച്ച് അതിർത്തിയിലുണ്ടായ പ്രകോപനങ്ങളോടയാണ് ചൈനയുടെ നിലപാടിന്റെ ആഴവും ലക്ഷ്യവും ഇന്ത്യ തിരിച്ചറിഞ്ഞത്. ഇതിനോട് പ്രതികരിക്കാൻ കൂടുതൽ ശക്തമായ നീക്കങ്ങളാവശ്യമാണെന്നും തിരിച്ചറിഞ്ഞു. അങ്ങനെ ചൈനയുമായി സഹകരണവും മത്സരവും എന്ന നിലപാടിലെത്തി ഇന്ത്യ. ഇതിന്റെ ഭാഗമായാണ് ചൈന ഈയിടെ അവതരിപ്പിച്ച ലോക ബാങ്കിനു ബദലായ ന്യൂ ഡെവലപ്‌മെന്റ് ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്‌ട്രെക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് എന്നീ ഉദ്യമങ്ങൾക്കൊപ്പം ചേരാൻ തീരുമാനിക്കുകയും അതേ സമയം ചൈനയോട് അകലം പാലിക്കുന്ന രാജ്യങ്ങളുമായി അടുപ്പമുണ്ടാക്കാനുള്ള ഇന്ത്യുയുടെ ശ്രമങ്ങളും.

1990 മുതൽ ഇന്ത്യ-അമേരിക്ക ബന്ധം അത്ര സുഖകരമായിരുന്നില്ല. തൽബോട്ട്-ജസ്വന്ത് സിൻഹ ചർച്ചകളാണ് അധികാരത്തിന്റെ അവസാന കാലത്ത് മുൻ പ്രസിഡൻര് ബിൽ ക്ലിന്റനെ ഇന്ത്യയിലെത്തിച്ചത്. ബുഷിന്റെ കാലം ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ സ്‌നേഹ പ്രകടനങ്ങളുടേതായിരുന്നു. ഒബാമയുടെ കാലം വന്നപ്പോൾ രണ്ടാം യുപിഎ സർക്കാരിന്റെ പ്രതിസന്ധിയിലുടക്കി കാര്യങ്ങൾ തടസ്സപ്പെട്ടു. അമേരിക്കൻ സംവിധാനവുമായാണ് ഇന്ത്യ ഇടപെടുന്നത്. ഒബാമ ഒരു പ്രതീകമാണ്. മാത്രവുമല്ല പുതിയ നയതന്ത്ര നീക്കങ്ങളിലൂടെ ഏഷ്യയിലെ ഭാവി കേന്ദ്ര ബിന്ദു ഇന്ത്യയാണെന്ന അമേരിക്ക അംഗീകരിക്കുക കൂടിയാണ് ചെയ്യുന്നത്.

Graphic Courtesy: Daily Mail

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP