Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് പ്രധാന ദിനമെന്ന് നരേന്ദ്ര മോദി; വെള്ളിയാഴ്‌ച്ച നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയുടെ പശ്ചാത്തലത്തിൽ മോദിയുടെ ട്വീറ്റ്; സമഗ്രവും തടസമില്ലാത്തതുമായ ചർച്ചയ്ക്ക് സഹപ്രവർത്തകർ ഈ അവസരം ഉപയോഗിക്കണമെന്ന ആവശ്യമറിയിച്ച് മോദി

ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് പ്രധാന ദിനമെന്ന് നരേന്ദ്ര മോദി; വെള്ളിയാഴ്‌ച്ച നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയുടെ പശ്ചാത്തലത്തിൽ മോദിയുടെ ട്വീറ്റ്; സമഗ്രവും തടസമില്ലാത്തതുമായ ചർച്ചയ്ക്ക് സഹപ്രവർത്തകർ ഈ അവസരം ഉപയോഗിക്കണമെന്ന ആവശ്യമറിയിച്ച് മോദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വെള്ളിയാഴ്‌ച്ച ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ച നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. പാർലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് സുപ്രധാനമായ ദിനമാണെന്ന് ഓർമ്മിപ്പിച്ചായിരുന്നു മോദിയുടെ ട്വീറ്റ്. അവിശ്വാസ പ്രമേയം മോദി സർക്കാരിനെ വെട്ടിലാക്കുമോ എന്ന സംശയമുയരുന്ന അവസരത്തിലാണ് ട്വീറ്റിലൂടെ മോദി പ്രതികരിച്ചത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്

'നമ്മുടെ പാർലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് സുപ്രധാന ദിനമാണ്. ക്രിയാത്മകവും തടസമില്ലാത്തതുമായ ചർച്ചയ്ക്ക് എന്റെ സഹപ്രവർത്തകർ ഈ അവസരം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് രാജ്യത്തെ ജനങ്ങളോടും ഭരണ ഘടനയോടും നാം കടപ്പെട്ടിരിക്കുന്നു. ഇന്നത്തെ ദിവസം ജനങ്ങൾ വളരെ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത് '

കേന്ദ്ര സർക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയമാണ് വരുന്ന വെള്ളിയാഴ്‌ച്ച ലോക് സഭയിൽ നടക്കുന്നത്. പൂർണ്ണമായും അവിശ്വാസ പ്രമേയത്തിലുള്ള ചർച്ചകൾക്കും വോട്ടെടുപ്പിനുമായാണ് സമ്മേളനം നടത്തുന്നത്. 534 അംഗങ്ങളാണ് സഭയിലുള്ളത്. അതിൽ 312 അംഗങ്ങളുടെ മുൻതൂക്കം എൻഡിഎയ്ക്കുണ്ട്. അതിനാൽ തന്നെ അവിശ്വാസ പ്രമേയം പാസാകാനിടയില്ലെന്നാണ് നിഗമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP