Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാസയിലെ ജോലി ലഭിച്ചെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ച കോട്ടയത്തുകാരൻ അരുൺകുമാറിന് ഭോപ്പാലിൽ നിന്നൊരു പിൻഗാമി; പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള അൻസാർ ഖാൻ കെട്ടിച്ചമച്ചത് 1.85 കോടി ശമ്പളത്തോടെ നാസ ജോലിക്കെടുത്തെന്ന്; നാട്ടുകാരെ കബളിപ്പിച്ചത് ഒബാമയുടെ ഒപ്പോടു കൂടിയ ഐഡന്റിറ്റി കാർഡും കാണിച്ച്

നാസയിലെ ജോലി ലഭിച്ചെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ച കോട്ടയത്തുകാരൻ അരുൺകുമാറിന് ഭോപ്പാലിൽ നിന്നൊരു പിൻഗാമി; പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള അൻസാർ ഖാൻ കെട്ടിച്ചമച്ചത് 1.85 കോടി ശമ്പളത്തോടെ നാസ ജോലിക്കെടുത്തെന്ന്; നാട്ടുകാരെ കബളിപ്പിച്ചത് ഒബാമയുടെ ഒപ്പോടു കൂടിയ ഐഡന്റിറ്റി കാർഡും കാണിച്ച്

ഭോപ്പാൽ: നാസയിൽ ജോലി ലഭിച്ചിട്ടും ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാൻ മടികൊണ്ട് ജോലി ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ കോട്ടയം മണിമല സ്വദേശി യുവശാസ്ത്രജ്ഞൻ പി വി അരുൺകുമാറിനെ ഓർക്കുന്നില്ലേ? ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോലും പ്രശംസപിടിച്ചു പറ്റിയ മിടുക്കൻ! നാസയിലെ ആ ജോലിക്കഥ പച്ചക്കള്ളമാണെന്ന് പിന്നീട് വ്യക്തമായിരുന്നു. നാസയിൽ ജോലി കിട്ടിയെന്ന കഥ തെറ്റാണെന്ന് അവർക്ക് തന്നെ വ്യക്തമായിരുന്നു. എന്തായാലും കോട്ടയം മണിമല സ്വദേശി അരുൺകുമാറിന് മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നൊരു പിൻഗാമിയായി.

നാസയിൽ 1.85 കോടി രൂപയുടെ വാർഷിക ശമ്പളത്തോടു കൂടി ജോലി ലഭിച്ചെന്ന് പറഞ്ഞ് കബളിപ്പിച്ചത് കംലാപൂർ സ്വദേശിയായ 20 വയസുകാരാനാണ്. നാസയിൽ ജോലി ചെയ്‌തെന്ന് പറഞ്ഞാണ് അൻസാർ ഖാനാണ് നാട്ടുകാരെ പറ്റിച്ചത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ സെപെയ്‌സ് ആൻ ഫുഡ് റിസർച്ച് ഡിപ്പാർട്ട്‌മെന്റിൽ തനിക്ക് ജോലി ലഭിച്ചതെന്നായിരുന്നു അൻസാർ ഖാന്റെ അവകാശ വാദം.

പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അൻസാർ ഖാന് 1.85 കോടി രൂപ ശമ്പളത്തിൽ നാസയിൽ ജോലി കിട്ടിയതറിഞ്ഞ പ്രദേശവാസികൾ ആഘോഷിക്കുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഒപ്പോടു കൂടിയ ഐഡന്റിറ്റി കാർഡും ഇയാൾ എല്ലാവരേയും കാണിച്ച് വിശ്വസിപ്പിച്ചു. കംലാപൂരിൽ സ്വതന്ത്ര്യ ദിനത്തിൽ രാഷ്ട്രീയ നേതാക്കളക്കം പങ്കെടുത്ത ചടങ്ങിൽ അൻസാർഖാനെ ആദരിച്ചിരുന്നു. ഈ ചടങ്ങിൽ പങ്കെടുത്ത മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ശശികാന്ത് ശുക്ലയ്ക്ക് ഇയാളുടെ ഐഡന്റിന്റി കാർഡിൽ കണ്ട ഒബാമയുടെ ഒപ്പിൽ സംശയം തോന്നുകയായിരുന്നു.

തുടർന്ന് ശുക്ല രഹസ്യമായി നടത്തിയ അന്വേഷണത്തിൽ എല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഇതിനിടെ നാസയിലെ ശമ്പളം കിട്ടിയിട്ട് തിരിച്ച് നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി ഇയാൾ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

നേരത്തെ കോട്ടയം കോട്ടയത്തെ മണിമല സ്വദേശിയായ പി വി അരുൺകുമാറിന് നാസയിൽ ഗവേഷണ ശാസ്ത്രജ്ഞനായി ജോലി ലഭിച്ചുവെന്നായിരുന്നു പ്രചരിച്ചിരുന്ന വാർത്തകൾ. നാസയിലെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് വിഭാഗത്തിൽ ജോലി ലഭിച്ചെന്നായിരുന്നു പ്രചരണം. റിമോട്ട് സെൻസിങ് വിഭാഗത്തിലെ ജോലിക്ക് പ്രതിമാസ ശമ്പളം 35 ലക്ഷം രൂപയാണെന്നും അവകാശപ്പെട്ടത് അരുൺ തന്നെയായിരുന്നു. ഇത് വിശ്വസിച്ച മാദ്ധ്യമങ്ങൾ വാർത്ത എഴുതുകയും ചെയ്തു. എന്നാൽ പിന്നീട് കേട്ടത് അരുൺകുമാർ അമേരിക്കൻ പൗരത്വം എടുക്കണമെന്ന നിബന്ധന പോലും അരുണിന് വേണ്ടി മാറ്റിയെന്നുമായിരുന്നു. ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാൻ താൽപ്പര്യമില്ലാത്തതുകൊണ്ടാണ് ഇങ്ങനെയെന്നുമായിരുന്നു അരുൺ തന്നെ പ്രചരിപ്പിച്ച വാർത്ത.

അരുണിന്റെ രാജ്യസ്‌നേഹം അറിഞ്ഞ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിക്കുകയുണ്ടായി. പിന്നീട് പ്രധാനമന്ത്രി മോദിയും അഭിനന്ദിക്കുകയും ചെയ്തതോടെ ബിജെപി പ്രവർത്തർ അരുണിന്റെ കാര്യം സോഷ്യൽ മീഡിയയിൽ ആഘോഷിച്ചു. നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് ആദരിച്ചുവെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, അരുണിന്റെ വാദങ്ങളെല്ലാം തെറ്റാണെന്നും നാസയിൽ ജോലി ലഭിച്ചിട്ടില്ലെന്നും പൊളിച്ചടുക്കിയത് സോഷ്യൽ മീഡിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP