Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്റർനെറ്റ് സമത്വം സംരക്ഷിക്കാൻ നാസ്‌കോം രംഗത്ത്; ഫ്രീബേസിക്‌സ് ഉപഭോക്താവിന്റെ തെരഞ്ഞെടുക്കൽ സ്വാതന്ത്ര്യത്തെ തകർക്കുന്നതെന്നും ഐടി വ്യവസായ സംഘടന

ഇന്റർനെറ്റ് സമത്വം സംരക്ഷിക്കാൻ നാസ്‌കോം രംഗത്ത്; ഫ്രീബേസിക്‌സ് ഉപഭോക്താവിന്റെ തെരഞ്ഞെടുക്കൽ സ്വാതന്ത്ര്യത്തെ തകർക്കുന്നതെന്നും ഐടി വ്യവസായ സംഘടന

ന്യൂഡൽഹി: ഇന്റർനെറ്റ് സമത്വത്തെ പിന്തുണച്ചും ഫേസ്‌ബുക്കിന്റെ ഫ്രീ ബേസിക്‌സിനേയും എയർടെൽ സീറോയേയും എതിർത്തും നാസ്‌കോം രംഗത്ത്. നെറ്റ് സമത്വം തകർക്കുന്ന പദ്ധതികളാണ് ഫ്രീബേസിക്‌സും എയർടെൽ സീറോയെന്നും ഐ.ടി വ്യവസായ സംഘടന ചൂണ്ടിക്കാട്ടി.

ഉപഭോക്താവിന്റെ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുകയാണ് ഇത്തരം പദ്ധതികൾ ചെയ്യുന്നതെന്നും നാസ്‌കോം വ്യക്തമാക്കി. ഇന്റർനെറ്റ് സർവീസ് പണം കൊടുത്ത നേടുന്ന ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്താനുള്ള ഇത്തരം ശ്രമം അംഗീകരിക്കാനാവില്ലെന്ന് നാസ്‌കോം പ്രസിഡന്റ് ആർ.ചന്ദ്രശേഖർ പറഞ്ഞു.

ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് ട്രായിയെ അറിയിച്ചിട്ടുണ്ട്. വ്യത്യസ്ത സൈറ്റുകൾക്ക് വ്യത്യസ്ത ചാർജ്ജ് ഈടാക്കാൻ കമ്പനികളെ അനുവദിക്കരുതെന്ന് ചന്ദ്രശേഖർ പറഞ്ഞു. വീഡിയോ സ്ട്രീമിംഗും ഇ കൊമേഴ്‌സും പോലുള്ളവയ്ക്ക് കൂടുതൽ ചാർജ്ജ് ഈടാക്കുന്നത് അടക്കമുള്ള കാര്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും നാസ്‌കോം വ്യക്തമാക്കി.

ജനുവരി ഏഴ് വരെയാണ് ട്രായ് നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച് പൊതുജനാഭിപ്രായം തേടുന്നത്. നെറ്റ് ന്യൂട്‌ലാലിറ്റി സംബന്ധിച്ച് രാജ്യത്ത് ചർച്ച സജീവമായിട്ടുണ്ട്. ഇന്റർനെറ്റ് ആക്ടിവിസ്റ്റുകൾ അടക്കമുള്ളവർ ഫ്രീ ബേസിക്‌സിനും എയർടെൽ സീറോയ്ക്കുമെതിരെ എതിർപ്പുമായി രംഗത്തുണ്ട്. സാധാരണക്കാർക്ക് സൗജന്യ നെറ്റ് സേവനം എന്ന പേരിൽ ഫ്രീ ബേസിക്‌സിനായി ഫേസ്‌ബുക്കും സജീവപ്രചാരണത്തിലാണ്. ഇന്റർനെറ്റ് കോളുകൾക്ക് പ്രത്യേക ചാർജ്ജ് ഈടാക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് എയർടെൽ പിൻവലിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP