Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിന് വേണ്ടി സമർപ്പിച്ച നേതാവായിരുന്നു വാജ്‌പേയി' എന്ന് മോദി; 'എല്ലാവരും അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് അനുസ്മരിച്ച് രാഹുൽ; മുൻ പ്രധാന മന്ത്രി എ.ബി വാജ്‌പേയിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് നേതാക്കൾ

'ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിന് വേണ്ടി സമർപ്പിച്ച നേതാവായിരുന്നു വാജ്‌പേയി' എന്ന് മോദി; 'എല്ലാവരും അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് അനുസ്മരിച്ച് രാഹുൽ; മുൻ പ്രധാന മന്ത്രി എ.ബി വാജ്‌പേയിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയുടെ മുൻപ്രധാന മന്ത്രി എ.ബി വാജ്‌പേയിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി റാംനാഥ് കോവിന്ദ്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ അനുശോചനം രേഖപ്പെടുത്തിയത്. വാജ്പേയിയുടെ അന്ത്യം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. പറയാൻ വാക്കുകളില്ല. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിന് വേണ്ടി സമർപ്പിച്ച നേതാവായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

21-ാം നൂറ്റാണ്ടിലെ ശക്തമായ ഇന്ത്യയ്ക്ക് അടിത്തറ പാകിയത് വാജ്പേയിയുടെ നയങ്ങളാണ്. അദ്ദേഹത്തിന്റെ നിര്യാണം തനിക്ക് വ്യക്തിപരമായി നികത്താനാകാത്ത നഷ്ടമാണ്. അദ്ദേഹവുമൊത്തുള്ള നിരവധി ഓർമ്മകളുണ്ട്. താനടക്കം എല്ലാവർക്കും വാജ്പേയി പ്രചോദനമായിരുന്നു. അദ്ദേഹം രാജ്യത്തിലുടനീളം സഞ്ചരിച്ചാണ് ബിജെപിക്ക് അടിത്തറ പാകിയതെന്നും പ്രധാനമന്ത്രി മോദി ട്വിറ്ററിൽ അനുസ്മരിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദും വാജ്പേയിയുടെ നിര്യാണത്തിൽ അനുശോചിച്ചു. അസാമാന്യമായ നേതൃപാടവവും ദീർഘദൃഷ്ടിയും പ്രകടിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തെ എക്കാലവും ജനങ്ങൾ ഓർമ്മിക്കുമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു.

ഭാരതത്തിന്റെ മഹാനായ പുത്രനായിരുന്നു എ.ബി വാജ്പേയിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുസ്മരിച്ചു. എല്ലാവരും അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന നേതാവാണ് വാജ്പേയി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അനുയായികളേയും അനുശോചനം അറിയിക്കുന്നതായും രാഹുൽ ട്വീറ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP