Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ ജനിച്ചയാൾ അമ്മയോടൊപ്പം പാക്കിസ്ഥാനിൽ പോയി ജീവിച്ചു; അമ്മ മരിച്ചപ്പോൾ ഇന്ത്യയിലേക്ക് മടങ്ങി കല്യാണം കഴിച്ച് അഞ്ചുമക്കളുമായി; ഇന്ത്യക്കാരനോ പാക്കിസ്ഥാനിയോ എന്നറിയാതെ അധികൃതർ

ഇന്ത്യയിൽ ജനിച്ചയാൾ അമ്മയോടൊപ്പം പാക്കിസ്ഥാനിൽ പോയി ജീവിച്ചു; അമ്മ മരിച്ചപ്പോൾ ഇന്ത്യയിലേക്ക് മടങ്ങി കല്യാണം കഴിച്ച് അഞ്ചുമക്കളുമായി; ഇന്ത്യക്കാരനോ പാക്കിസ്ഥാനിയോ എന്നറിയാതെ അധികൃതർ

ന്ത്യയും പാക്കിസ്ഥാനുമായുള്ള വിഭജനത്തിന്റെ മുറിവുകൾ ഇപ്പോഴും വേട്ടയാടുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. മുഹമ്മദ് ഖ്വാമറിന്റെ കുടുംബവും അത്തരത്തിലൊന്നാണ്. പാക്കിസ്ഥാൻ പാസ്‌പോർട്ടും ഇന്ത്യൻ വോട്ടർ ഐ.ഡിയുമുള്ള ക്വാമറിന്റെ ജീവിതം ഇപ്പോൾ ത്രിശങ്കുവിലാണ്. ഡൽഹിയിലെ ഡീറ്റെൻഷൻ കേന്ദ്രത്തിൽക്കഴിയുന്ന 58-കാരന് മീററ്റിലുള്ള ഭാര്യയുടെയും അഞ്ചുമക്കളുടെയും അടുത്തെത്താനാകുമോ എന്ന പ്രതീക്ഷയുമില്ല.

തന്റെ പൗരത്വം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്നതുവരെ കുടുംബത്തോടൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്വാമർ അടുത്തിടെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. ക്വാമറിനെ അവരുടെ പൗരനായി അംഗീകരിക്കാൻ പാക്കിസ്ഥാൻ തയ്യാറായിട്ടില്ല. ഇന്ത്യയും അതിന് തയ്യാറല്ല. ഫലത്തിൽ രാജ്യമില്ലാ പൗരന്മാരുടെ കൂട്ടത്തിലാണ് ക്വാമറിപ്പോഴെന്ന് കേന്ദ്രത്തിന്റെ കോൺസൽ രാജേഷ് ഗോഗ്ന കോടതിയിൽ ബോധിപ്പിച്ചു.

1959-ൽ മീററ്റിൽ ജനിച്ച ക്വാമർ ജന്മംകൊണ്ട് ഇന്ത്യക്കാരനാണ്. ഏഴാം വയസ്സിൽ അമ്മയ്കക്കൊപ്പം മൂന്നുമാസത്തെ വിസയിലാണ് പാക്കിസ്ഥാനിലേക്ക് പോയത്. പിതാവിന്റെ മരണശേഷമായിരുന്നു അത്. യാത്രയ്ക്കിടെ അമ്മ മരിച്ചു. അതോടെ, ക്വാമറും മറ്റും പാക്കിസ്ഥാനിലുള്ള അമ്മൂമ്മയുടെയും മറ്റു ബന്ധുക്കളുടെയും സംരക്ഷത്തിലായി. തന്റെ പക്കലുണ്ടായിരുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഇതിനിടെ നഷ്ടപ്പെടുകയും ചെയ്തതായും ക്വാമർ പറഞ്ഞു.

ഇതിനിടെ പാക്കിസ്ഥാൻ പാസ്‌പോർട്ട് സ്വീകരിക്കേണ്ടിവരികയും ചെയ്‌തെങ്കിലും ഇന്ത്യയിലേക്ക് വരികയെന്നതായിരുന്നു ക്വാമറുടെ സ്വപ്‌നം. 1990-ൽ മീററ്റിൽ തിരിച്ചെത്തിയ ക്വാമർ, ഷഹ്നനാജ് ബീഗത്തെ കല്യാണം കഴിച്ചു. ഇവർക്ക് അഞ്ചുമക്കളുമുണ്ടായി. 2011-ൽ പാക്കിസ്ഥാൻ പൗരത്വമുള്ളയാൾ അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് ക്വാമറിനെ അന്വേഷിച്ച് മീററ്റ് പൊലീസെത്തുന്നത്.

സ്വത്തുതർക്കത്തെത്തുടർന്ന് ബന്ധുക്കൾതന്നെയാണ് ക്വാമറിനെതിരെ ഈ പരാതി നൽകിയത്. ക്വാമർ അറസ്റ്റിലായി. മതിയായ രേഖകളില്ലാതെയാണ് ക്വാമർ ഇന്ത്യയിൽ താമസിച്ചിരുന്നതെന്ന് 2014-ൽ വിചാരണക്കോടതി വിധിച്ചു. അന്നുമുതൽക്ക് ഡൽഹിയിൽ തടവിൽ കഴിയുകയാണ് ക്വാമർ. മൂന്നരവർഷത്തെ തടവിനും 500 രൂപ പിഴയുമാണ് ശിക്ഷിച്ചത്. എന്നാൽ, ഇന്ത്യൻ വോട്ടർ ഐഡിയുള്ള തന്നെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്നാണ് ക്വാമറിന്റെ ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP