Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇവിടെ ഊഞ്ഞാലാട്ടവും വിരുന്നും.. അവിടെ ചൈനീസ് സൈന്യത്തിന്റെ ഓപ്പറേഷനും! ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തിയതിന് പിന്നാലെ അതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറ്റം; 1000 പട്ടാളക്കാർ നുഴഞ്ഞു കയറിയെന്ന് റിപ്പോർട്ട്

ഇവിടെ ഊഞ്ഞാലാട്ടവും വിരുന്നും.. അവിടെ ചൈനീസ് സൈന്യത്തിന്റെ ഓപ്പറേഷനും! ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തിയതിന് പിന്നാലെ അതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറ്റം; 1000 പട്ടാളക്കാർ നുഴഞ്ഞു കയറിയെന്ന് റിപ്പോർട്ട്

ലേ: ഇന്ത്യാ സന്ദർശനത്തിന് എത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന് ഇന്ത്യ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. അഹമ്മദാബാദിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിക്കുകയും സബർമതി നദീതീരത്ത് ഒരുമിച്ചിരുന്ന് ഊഞ്ഞാലാടുകയുമൊക്കെ ചെയ്തു. ഇങ്ങനെ കാര്യങ്ങളെല്ലാം സന്തോഷകരമായി നീങ്ങുന്നതിനിടെ ഇന്ത്യയെ ആശങ്കപ്പെടുത്തി ചൈനീസ് സേനയുടെ ഭാഗത്തു നിന്നും നുഴഞ്ഞു കയറ്റം. ലഡാക്കിലെ ചുമാർ മേഖലയിലാണ് സുപ്രധാന കൂടിക്കാഴ്‌ച്ചകൾ നടക്കുന്നതിനിടെ ചൈനീസ് സൈന്യം നുഴഞ്ഞുകയറിയെന്ന വാർത്തയും പുറത്തുവന്നത്.

1000 ചൈനീസ് പട്ടാളക്കാർ നുഴഞ്ഞു കയറിയതായാണ് റിപ്പോർട്ട്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ ഇന്ത്യാ സന്ദർശനത്തിന് ഏതാനും മണിക്കൂറുകൾക്കു മുൻപായിരുന്നു സേനാനീക്കം. ലഡാക്കിലെ ചുമാർ മേഖലയിൽ 1000 ത്തോളം ചൈനീസ് സൈനികർ 45 കിലോമീറ്റളോളമാണ് നുഴഞ്ഞു കയറിയത്. നിലവിൽ ഇവിടെയുള്ള 300 സൈനികർക്കൊപ്പം 100 പേർകൂടി ചേർന്നിരുന്നു ഇതടക്കമാണ് 1000 സൈനികർ അതിർത്തിയിൽ കയറിയിരിക്കുന്നത്.

അടുത്തിടെയായി ഇത് മൂന്നാമത്തെ ചൈനീസ് സംഘമാണ് ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞു കയറുന്നത്. ഇരു സേനയുടെയും ഫ്‌ലാഗ് മീറ്റിങ് തീരുമാനമാകാതെ പിരിഞ്ഞതിനു ശേഷമാണ് ചൈനീസ് സേനയുടെ നീക്കം ഉണ്ടായിരിക്കുന്നത്. അതിനിടെ ഖുമർ മേഖലയിൽ 80 കിലോമീറ്റർ അകലെയുള്ള ഡെംചോക്കിൽ നിർമ്മിക്കുന്ന കനാൽ പ്രവൃത്തിക്കെതിരെ നൂറുകണക്കിന് ചൈനീസ് ഗ്രാമീണർ പ്രതിഷേധവുമായി എത്തി.

ഇരു പ്രദേശവാസികളും തമ്മിൽ സംഘർഷമുണ്ടാക്കി ഖുമർ മേഖലയിലെ ശ്രദ്ധ തിരിക്കാനാണ് ചൈനീസ് പട്ടാളത്തിന്റെ ശ്രമമെന്നും ആരോപണമുയരുന്നുണ്ട്. നാൽപ്പതോളം ചൈനീസ് പട്ടാളക്കാരും അവിടെയുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP