Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ. എസ്. ഭഗവാനെ മൈസൂരിലെ വീട്ടിൽ വച്ച് വധിക്കാനായിരുന്നു പദ്ധതി; അതിനായി തോക്കുൾപ്പടെ ശേഖരിച്ചിരുന്നു; നീക്കം നടന്നതിന് തെളിവായി അറസ്റ്റിലായ നവീൻ കുമാറിന്റെ ഫോൺ സംഭാഷണങ്ങൾ; ഗൗരി ലങ്കേഷ് വധത്തിൽ അറസ്റ്റിലായവർ ഭഗവാനെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നതായി കുറ്റപത്രം

കെ. എസ്. ഭഗവാനെ മൈസൂരിലെ വീട്ടിൽ വച്ച് വധിക്കാനായിരുന്നു പദ്ധതി; അതിനായി തോക്കുൾപ്പടെ ശേഖരിച്ചിരുന്നു; നീക്കം നടന്നതിന് തെളിവായി അറസ്റ്റിലായ നവീൻ കുമാറിന്റെ ഫോൺ സംഭാഷണങ്ങൾ;  ഗൗരി ലങ്കേഷ് വധത്തിൽ അറസ്റ്റിലായവർ  ഭഗവാനെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നതായി കുറ്റപത്രം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ച സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുറ്റപത്രം. കേസിൽ അറസ്റ്റിലായ ഏഴു പ്രതികളിൽ അഞ്ചുപേർ യുക്തിവാദിയും കന്നഡ എഴുത്തുകാരനുമായ കെ.എസ്. ഭഗവാനെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നതായാണ് പൊലീസ് കുറ്റപത്രം വിശദീകരിച്ചിരിക്കുന്നത്. ഗൗരിയെ വധിച്ച രീതിയിൽ തന്നെ ഭഗവാനെ മൈസൂരുവിലെ വീട്ടിൽ വെടിവെച്ചു കൊല്ലാനായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി തോക്കുൾപ്പെടെയുള്ള ആയുധങ്ങളും ഇവർ ശേഖരിച്ചിരുന്നെന്ന് ഉപ്പർപേട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

പുണെ സ്വദേശി അമോൽ കലെ (39), ഗോവ സ്വദേശി അമിത് ദെഗ്വേകർ (32), വിജയപുര സ്വദേശി മനോഹർ എദവെ (29), മദ്ദൂർ സ്വദേശി കെ.ടി. നവീൻ കുമാർ (37), ശിക്കാരിപുര സ്വദേശി പ്രവീൺ (35) എന്നിവരാണ് ഭഗവാനെ വധിക്കാൻ ഗൂഢാലോചന നടത്തിയത്. ബെലഗാവിയിൽനിന്നാണ് ആയുധങ്ങൾ ശേഖരിച്ച ശേഷം ബെലഗാവിയിലും മഹാരാഷ്ട്രയിലെ സത്താറയിലും ചാമരാജ്നഗറിലെ ഗുണ്ടൽ വനമേഖലയിലും സംഘം ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു.

കേസിൽ മുൻപ് അറസ്റ്റിലായ നവീൻ കുമാറിന്റെ ഫോൺ സംഭാഷണങ്ങളിൽ നിന്നാണ് ഭഗവാനെ വധിക്കാൻ നീക്കം നടന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. ഹൈന്ദവ വിരുദ്ധ നിലപാട് ഇദ്ദേഹത്തിനുണ്ടെന്ന് പറഞ്ഞായിരുന്നു വധിക്കാനുള്ള നീക്കം.ഗൗരിയെ കൊലപ്പെടുത്തിയ രീതിയിൽതന്നെ ഭഗവാനെയും വധിക്കുന്നതിനെപ്പറ്റിയാണ് ഫോൺ സംഭാഷണത്തിലുള്ളത്. ഭഗവാന്റെ വീടിന്റെ ഏതൊക്കെ ഭാഗങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇവർ നേരത്തെ നിരീക്ഷിച്ചിരുന്നു. ഭഗവാന്റെ വീട് നിരീക്ഷിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾ കേസിലെ സാക്ഷിയാണെന്നും പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP