Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബംഗളൂരിൽ മലയാളിയുടെ അഞ്ചുനില കെട്ടിടം തകർന്നു വീണു നാലു തൊളിലാളികൾ മരിച്ചു; കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്ന 15 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

ബംഗളൂരിൽ മലയാളിയുടെ അഞ്ചുനില കെട്ടിടം തകർന്നു വീണു നാലു തൊളിലാളികൾ മരിച്ചു; കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്ന 15 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

കസവനഹള്ളി: ബംഗളൂരിൽ മലയാളിയുടെ ബഹുനില കെട്ടിടം തകർന്നു വീണ് നാലു തൊഴിലാളികൾ മരിച്ചു. കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്ന 15 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മലയാളിയായ അഹമ്മദ് എന്നയാളുടെ കെട്ടിടമാണ് തകർന്നു വീണതെന്നാണ് റിപ്പോർട്ട്.

ഹരളൂറിൽ സെൻട്രൽ ജയിൽ റോഡിനു സമീപം കസവനഹള്ളിയിലാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി വരികയാണ്. എട്ട് തൊഴിലാളികളെ രക്ഷപെടുത്താനായി. രക്ഷാപ്രവർത്തനം നടന്നുവരികയാണ്.

ആറു വർഷമായിട്ട് കെട്ടിടത്തിന്റെ നിർമ്മാണം നടന്നു വരികയാണെന്നാണ് വിവരം. ഇതിനിടെ കഴിഞ്ഞ രണ്ടു വർഷമായി നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിരുന്നുവെന്നും കാരണം വ്യക്തമല്ലെന്നും മേയർ സമ്പത്ത് രാജ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP