Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്ന് സേനകളെയും ഒറ്റക്കമാൻഡിന് കീഴിലാക്കാൻ നീക്കം; ആയുധങ്ങളും സൈനികരും, അടിസ്ഥാന സൗകര്യങ്ങളും മൂന്ന് നക്ഷത്ര പദവിയുള്ള സൈനിക ജനറലിന്റെ കീഴിലേക്ക്: സൈനിക കമാൻഡ് നിയമത്തിൽ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രം

മൂന്ന് സേനകളെയും ഒറ്റക്കമാൻഡിന് കീഴിലാക്കാൻ നീക്കം; ആയുധങ്ങളും സൈനികരും, അടിസ്ഥാന സൗകര്യങ്ങളും മൂന്ന് നക്ഷത്ര പദവിയുള്ള സൈനിക ജനറലിന്റെ കീഴിലേക്ക്: സൈനിക കമാൻഡ് നിയമത്തിൽ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: കര, നാവിക, വ്യോമസേനകളെ ഒറ്റക്കമാൻഡിന് കീഴിലാക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം നീക്കം തുടങ്ങി. സൈനിക കമാൻഡ് നിയമത്തിൽ ഇതനുസരിച്ച് ഭേദഗതി വരുത്താൻ ഒരുങ്ങുകയാണ് കേന്ദ്രം. മൂന്ന് സേനകളുടെ ആയുധങ്ങളും സൈനികരും, അടിസ്ഥാന സൗകര്യങ്ങളും മൂന്ന് നക്ഷത്ര പദവിയുള്ള സൈനിക ജനറലിന്റെ കീഴിലാക്കുകയാണ് ചെയ്യുക.

നിലവിൽ മുന്ന് സേനകളുടെയും പ്രവർത്തനങ്ങൾക്ക് വ്യത്യസ്ത ചട്ടങ്ങളാണ് ഉള്ളത്. ഇതിൽ ഭേദഗതി വരുത്തും. ഇതിനായുള്ള പുതിയ ചട്ടങ്ങളും വ്യവസ്ഥകളും കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഇത് മാറ്റി പകരം മുന്ന് സേനാംഗങ്ങൾക്കും ഒന്നിച്ച് പ്രവർത്തിക്കാനും സൈനിക നടപടികളിൽ പങ്കെടുക്കാനും സാധിക്കുന്ന തരത്തിലാണ് നിയമഭേദഗതി വരുന്നത്.

ഇന്റഗ്രേറ്റഡ് തീയറ്റർ കമാൻഡ് എന്ന പുതിയ കമാൻഡാണ് നിലവിൽ വരിക. മൂന്ന് കമാൻഡുകളാണ് ഉല്‌ളത്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്നാകും കമാൻഡിന്റെ തലവൻ അറിയപ്പെടുക. ഇന്ത്യയുടെ സൈനിക സംവിധാനത്തിൽ വലിയതോതിലുള്ള മാറ്റങ്ങൾക്കാണ് ഭേദഗതി കാരണമാകുക. 15 ലക്ഷത്തോളം വരുന്ന സൈനികരുടെ പരിശീലനം, സേനാ കേന്ദ്രങ്ങളുടെയും താവളങ്ങളുടെയും പൂർണ നിയന്ത്രണം, സൈനിക നടപടികളുടെ ആസൂത്രണം, അവയുടെ നടത്തിപ്പ് എന്നിവ തീയറ്റർ കമാൻഡിന് കീഴിലാകും. അടിയന്തിര ഘട്ടങ്ങളിൽ പ്രതികരണം വേഗത്തിലുള്ളതാക്കുക എന്നതാണ് കമാൻഡുകൊണ്ടുദ്ദേശിക്കുന്നത്.

കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നിങ്ങനെ മൂന്ന് ഇന്റഗ്രേറ്റഡ് തീയറ്റർ കമാൻഡുകൾ രൂപീകരിക്കാനാണ് ആലോചന. ഇതിനായുള്ള അഭ്യർത്ഥന സൈന്യത്തിന്റെ ഭാഗത്തുനിന്നും പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചിരുന്നു. മൂന്ന് സേനാവിഭാഗങ്ങൾക്കുമായി 17 കമാൻഡുകളാണ് ഉള്ളത്. കരസേനയ്ക്ക് 7, വ്യോമസേനയ്ക്ക് 7, നാവിക സേനയ്ക്ക് മുന്ന് എന്നിങ്ങനെയാണ് കമാൻഡുകളുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP