Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്തിൽ വയോധികർ ചേർന്ന് 11കാരിയെ പീഡിപ്പിച്ച സംഭവം; എട്ട് മാസം ഗർഭിണിയായിരുന്ന പെൺകുട്ടി പ്രസവിച്ചു: സംഭവത്തിൽ 17കാരനടക്കം നാലു പേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു

ഗുജറാത്തിൽ വയോധികർ ചേർന്ന് 11കാരിയെ പീഡിപ്പിച്ച സംഭവം; എട്ട് മാസം ഗർഭിണിയായിരുന്ന പെൺകുട്ടി പ്രസവിച്ചു: സംഭവത്തിൽ 17കാരനടക്കം നാലു പേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ ആറ് വയോധികർ ചേർന്ന് പീഡിപ്പിച്ച 11കാരി പ്രസവിച്ചു. പാവപ്പെട്ട വീട്ടിലെ കുട്ടിയെ വീട്ടു ജോലി വാഗ്ദാനം ചെയ്താണ് എല്ലാവരുംചേർന്ന് നിരന്തരമായി പീഡിപ്പിച്ചിരുന്നത്. ഗർഭിണിയായിരുന്ന പെൺകുട്ടി കഴിഞ്ഞ ദിവസം ഒരു പെൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന്റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് എട്ടാം മാസത്തിൽ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുക ആയിരുന്നു.

രാജ്‌കോട്ടിലെ ഒരു ആശുപത്രിയിൽ വച്ചായിരുന്നു പ്രസവം നടന്നത്. കുട്ടിയെ ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നഞ്ചി ജാവിയ (67), അരവിന്ദ് കുബാവത്ത് (652) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് മാർച്ച് 13ന് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

പിന്നീട് ഗോവിന്ദ് സകാരിയ (60), വിജാനന്ദ്, വിപുൽ ചവ്ദ, എന്നിവരെയും ഒരു 17കാരനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ അവളുടെ ചുറ്റുപാടുകൾ മനസ്സിലാക്കിയ ശേഷം പണവും ജോലിയും വാഗ്ദാനം ചെയ്ത് ഇവർ പീഡിപ്പിക്കുക ആയിരുന്നു.

പെൺകുട്ടി എട്ടു മാസം ഗർഭിണിയായ ശേഷമാണ് സംഭവം പുറം ലോകം അറിയുന്നത്. പെൺകുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. എന്നാൽ കുഞ്ഞിന്റെ ആരോഗ്യ നില മോശമായതിനാൽ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP