Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് നിയമ വിരുദ്ധമാക്കണം; വൈവാഹിക ജീവിതത്തിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നോട്ട് കൊണ്ടു വരണമെന്നും ഗുജറാത്ത് ഹൈക്കോടതി

ഭർത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് നിയമ വിരുദ്ധമാക്കണം; വൈവാഹിക ജീവിതത്തിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നോട്ട് കൊണ്ടു വരണമെന്നും ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: ഭർത്താവ് ഭാര്യയെ ബലാത്സംഗം (മാരിറ്റൽ റേപ്പ്) ചെയ്യുന്നത് തടയാൻ നിയമം കൊണ്ടു വരണമെന്ന് ഗുജറാത്ത് ഹൈക്കോടതി. മാരിറ്റൽ റേപ്പ് നിയമ വിരുദ്ധമാക്കുന്നതിലൂടെ മാത്രമേ വിവാഹ ജീവിതത്തിലെ വിനാശകരമായ മനോഭാവത്തിന് തടയിടാനാവൂ എന്ന് ഗുജറാത്ത് ഹൈക്കോടതി.

'മാരിറ്റൽ റേപ് നിയമവിരുദ്ധമാക്കുന്നതിലൂടെ കിടപ്പറ ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന നിഷേധാത്മകമായ മനോഭാവത്തിന് അന്ത്യം കുറിക്കാമെന്നും ഭർത്താവിനെതിരേ ഭാര്യ നൽകിയ ബലാത്സംഗ പരാതി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ടുള്ള ഹർജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചു. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം പരാമർശിക്കുന്ന ഭർത്താവിനെതിരെയുള്ള ഭാര്യയുടെ കേസ് പരിഗണിക്കവേയാണ് കോടതി ഇത്തരമൊരു വിലയിരുത്തൽ നടത്തിയത്.

അതേസമയം പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം പരാമർശിക്കുന്ന ഐപിസി 377-ാം വകുപ്പും ബലാത്സംഗം പരാമർശിക്കുന്ന 376ാം വകുപ്പും ചേർത്ത് ഭർത്താവിനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പൊലീസ് ഫയൽ ചെയ്ത എഫ്ഐആർ ഭാഗികമായി കോടതി റദ്ദാക്കുകയും ചെയ്തു. എന്നാൽ ലൈംഗിക പീഡനവും(454) ഭാര്യയോടു ഭർത്താവ് ചെയ്യുന്ന ക്രൂരത തടയുന്ന 498ാം വകുപ്പും ഉൾപ്പെടുത്തി കേസ് ഫയൽ ചെയ്യാൻ പൊലീസിന് കോടതി നിർദ്ദേശം നൽകി.

'മാരിറ്റൽ റേപ് നിയമവിരുദ്ധമാക്കണം. ഇതിലൂടെ കിടപ്പറ ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന നിഷേധാത്മകമായ മനോഭാവത്തിന് അന്ത്യം കുറിക്കാം'. 'വൈവാഹിക ജീവിതത്തിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട് ചർച്ചകൾ മുന്നോട്ടു കൊണ്ട് വരാൻ പോലും ആരും തയ്യാറാവുന്നില്ല.വിാവഹിതരായ സ്ത്രീകൾക്കും അവിവാഹിതരായ സ്ത്രീകൾക്കും തുല്യ സംരക്ഷണം നൽകാത്ത ഈ നിയമത്ത കുറിച്ച് ചർച്ചകളുണ്ടാവേണ്ടതുണ്ടെന്നും' ജസ്റ്റിസ് പർദിവാള അഭിപ്രായപ്പെട്ടു.

മാരിറ്റൽ റേപ് എന്നത് ഒരിക്കലും ഭർത്താക്കന്മാരുടെ അവകാശമല്ല. പകരം അത് ക്രിമിനൽവത്കരിക്കേണ്ട അനീതിയും അക്രമവുമാണ്. മാരിറ്റൽ റേപ്പിന്റെ നിയമപരമായ നിരോധനമാണ് ആദ്യം വരേണ്ടതെന്നും ജസ്റ്റിസ് പർദിവാള അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP