Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മക്കാ മസ്ജിദ് സ്‌ഫോടനകേസിൽ വിധി പറഞ്ഞ ജഡ്ജി മിനിറ്റുകൾക്കകം രാജിവെച്ചു; സ്വാമി അസീമാനന്ദ ഉൾപ്പെടെയുള്ള അഞ്ചു പ്രതികളേയും വെറുതെ വിട്ട ശേഷം രാജിവെച്ചത് എൻ.ഐ.എ കോടതി ജഡ്ജി കെ.രവീന്ദർ റെഡ്ഡി: ചീഫ് ജസ്റ്റിസിന് രാജിക്കത്ത് സമർപ്പിച്ച ശേഷം മൗനം പാലിച്ച് ജഡ്ജിയുടെ മടക്കം

മക്കാ മസ്ജിദ് സ്‌ഫോടനകേസിൽ വിധി പറഞ്ഞ ജഡ്ജി മിനിറ്റുകൾക്കകം രാജിവെച്ചു; സ്വാമി അസീമാനന്ദ ഉൾപ്പെടെയുള്ള അഞ്ചു പ്രതികളേയും വെറുതെ വിട്ട ശേഷം രാജിവെച്ചത് എൻ.ഐ.എ കോടതി ജഡ്ജി കെ.രവീന്ദർ റെഡ്ഡി: ചീഫ് ജസ്റ്റിസിന് രാജിക്കത്ത് സമർപ്പിച്ച ശേഷം മൗനം പാലിച്ച് ജഡ്ജിയുടെ മടക്കം

ഹൈദരാബാദ്: ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടന കേിൽ വിധി പറഞ്ഞ ജഡ്ജി രാജിവെച്ചു. ഹൈദരാബാദിലെ സ്പെഷ്യൽ എൻ.ഐ.എ കോടതി ജഡ്ജി കെ.രവീന്ദർ റെഡ്ഡിയാണ് സ്‌ഫോടന കേസിൽ വിധി പറഞ്ഞ് മിനിറ്റുകൾക്കകം രാജിവെച്ചത്. രാജിക്കുള്ള കാരണം വ്യക്തമല്ല. ചീഫ് ജസ്റ്റിസിനാണ് ഇയാൾ രാജിക്കത്ത് കൈമാറിയത്.

മക്കാ മസ്ജിദ് ബോംബ് സ്‌ഫോടനക്കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത സ്വാമി അസീമാനന്ദ അടക്കമുള്ള മുഴുവൻ പ്രതികളെയും കോടതി ഇന്ന് വെറുതെവിട്ടിരുന്നു ഇതിന് പിന്നാലെയാണ് ജഡ്ജിയുടെ രാജി. അതേസമയം രാജിക്കുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ എൻഐഎ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഴുവൻ പ്രതികളേയും വെറുതെ വിട്ടത്. ഈ വിധി പ്രഖ്യാപനത്തിന് മിനിറ്റുകൾക്കം ജഡ്ജി കെ.രവീന്ദർ റെഡ്ഡി രാജിവെക്കുകയായിരുന്നു.

ഒമ്പത്‌പേർ കൊല്ലപ്പെടുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം 2007 മെയ് 18 നാണ് നടന്നത്. മക്കാ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനക്കെത്തുന്നവരെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം നടത്തിയത്. സംഭവത്തിൽ ആദ്യം ലോക്കൽ പൊലീസും പിന്നീട് സിബിഐയും അന്വേഷിച്ചു. പിന്നീട് 2011 ൽ കേസ് എൻഐഎ ഏറ്റെടുത്തു.

കേസന്വേഷണം ഏറ്റെടുത്ത എൻഐഎ ആർഎസ്എസ് മുൻ പ്രചാരകനായിരുന്ന സ്വാമി അസീമാന്ദ ഉൾപ്പെടെയുള്ള അഞ്ച്‌പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇവരെയാണ് കോടതി ഇപ്പോൾ വെറുതെവിട്ടിരിക്കുന്നത്. ഇവർക്കെതിരെ എൻഐഎ കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ നിലനിൽക്കുന്നതല്ലെന്നാണ് കോടതി പറയുന്നത്.

ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ ചില മുസ്ലിം സംഘടനാ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐയാണ് സ്‌ഫോടനത്തിന് പിന്നിൽ ഹൈന്ദവ സംഘടനകളാണെന്ന് കണ്ടെത്തിയത്.

പിന്നീട് കേസ് എൻഐഎയ്ക്ക് കൈമാറി. ഇവർ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഈ കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യം തെളിയിക്കുന്നതിൽ എൻഐഎ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഴുവൻ പ്രതികളേയും വെറുതെ വിട്ടത്.

അതേസമയം പ്രതികളെയെല്ലാം വെറുതെ വിട്ട കോടതി വിധിയിൽ വൻ വിമർശനം ഉയർന്നിരുന്നു. പലരും ഈ വിധിയിൽ ദുരൂഹതയും ആരോപിച്ചു. പ്രതികളായി നിന്നവരുടെ എല്ലാം സംഘപരിവാർ ബന്ധമാണ് ദുരൂഹത ആരോപിക്കാൻ കാരണം. കോടതി വിധിക്കെതിരെ ആരോപണം വന്നതിന് തൊട്ടു പിന്നാലെയാണ് രാജിവെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP