Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്ത്രീധനമായി ചോദിച്ച സ്വർണാഭരണങ്ങൾ നൽകിയില്ല; വിവാഹത്തിന്റെ മൂന്നാം നാൾ ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു: ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

സ്ത്രീധനമായി ചോദിച്ച സ്വർണാഭരണങ്ങൾ നൽകിയില്ല; വിവാഹത്തിന്റെ മൂന്നാം നാൾ ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു: ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

കരിംഗഞ്ച്: ചോദിച്ച സ്വർണം സ്ത്രീധനമായി നൽകാത്തതിന് വിവാഹത്തിന്റെ മൂന്നാം നാൾ ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു. അസമിലെ കരിംഗഞ്ചിലാണ് സംഭവം. ഭർത്താവും രണ്ട് കൂട്ടുകാരും ചേർന്നാണ് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്.

സംഭവത്തെ തുടർന്ന് ആശുപത്രിയിലായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിന് തൊട്ടു പിന്നാലെ ഭാര്യയോട് സ്വർണ്ണാഭരണങ്ങൾ സ്ത്രീധനമായി നൽകണം എന്നായിരുന്നു ഭർത്താവിന്റെ ആദ്യ ആവശ്യം. എന്നാൽ ഇത് നടപ്പിലാകാതെ വന്നതോടെ ഏപ്രിൽ 17 ന് ഭർത്താവ് ആദ്യം ബലാത്സംഗം ചെയ്യുകയും അവശയായ ഭാര്യയെ രണ്ടു കൂട്ടുകാർക്ക് പങ്കു വെയ്ക്കുകയുമായിരുന്നു.

അവശ നിലയിലായ യുവതിയെ ഗുരുതരമായ നിലയിൽ കരിംഗഞ്ച് സർക്കാർ ആശുപത്രിയിൽ കൊണ്ടു വന്നതോടെയാണ് വിവരം പുറത്തു വന്നത്. പിന്നീട് യുവതി പൊലീസിന് പരാതി സമർപ്പിക്കുകയും ഏപ്രിൽ 20 ന് പൊലീസ് ഭർത്താവിനെയും യുവതിയെ പീഡിപ്പിച്ച രണ്ടു കൂട്ടുകാരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP