Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദു യുവതിയോടൊപ്പം കണ്ട മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു; അക്രമാസക്തരായ ആൾക്കൂട്ടത്തിന്റെ പിടിയിൽനിന്നു യുവാവിനെ രക്ഷിച്ച പൊലീസുകാരൻ വൈറലായി

ഹിന്ദു യുവതിയോടൊപ്പം കണ്ട മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു; അക്രമാസക്തരായ ആൾക്കൂട്ടത്തിന്റെ പിടിയിൽനിന്നു യുവാവിനെ രക്ഷിച്ച പൊലീസുകാരൻ വൈറലായി

ഡെറാഡൂൺ: അക്രമാസക്തരായ ആൾക്കൂട്ടത്തിന്റെ പിടിയിൽനിന്നു യുവാവിനെ രക്ഷിച്ച പൊലീസുകാരൻ സമൂഹമാധ്യമങ്ങളിൽ താരമായി. ഉത്തരാഖണ്ഡിലെ രാംനഗറിൽ നടന്ന സംഭവത്തിന്റെ വിഡിയോ വ്യാപകമായാണു പ്രചരിക്കപ്പെട്ടത്.

രാംനഗറിലെ ക്ഷേത്രപരിസരത്തു ഹിന്ദു യുവതിയോടൊപ്പം കണ്ട മുസ്‌ലിം യുവാവിനെ ഒരുകൂട്ടം ആളുകൾ വളഞ്ഞിട്ടു മർദിക്കുമ്പോഴാണു ഗഗൻദീപ് സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തിയത്. ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങളെ അവഗണിച്ച് യുവാവിനെ ചേർത്തുപിടിച്ച ഗഗൻദീപ് സിങ് അയാളെ ഒരുതരത്തിൽ രക്ഷിക്കുകയായിരുന്നു.

യുവാവിനെ മർദിക്കാനുള്ള ആൾക്കൂട്ടത്തിന്റെ ശ്രമം ഗഗൻദീപ് തടയുന്നതും വിഡിയോയിൽ കാണാം. ആൾക്കൂട്ടം പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുന്നുമുണ്ട്. സ്റ്റേഷനിലെത്തിച്ച യുവാവിനെയും യുവതിയെയും പിന്നീടു വിട്ടയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP