Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിമൂന്നുകാരനായ ദളിത് വിദ്യാർത്ഥിയെ മർദ്ദിച്ചത് തുകൽ ഷു ധരിച്ചതിന്; രജപുത് വിഭാഗക്കാരുടെ ആക്രമണം ജാതി അറിഞ്ഞ ശേഷം; കുട്ടിയുടെ അപക്ഷേ നിരാകരിച്ച സംഘം ക്രൂരമർദ്ദനത്തിന് ഇരയാക്കി; സംഘം തന്നെ വീഡിയോ സോഷ്യൽ മീഡയയിൽ പങ്കുവച്ചു; അടിക്കരുതെന്ന പറഞ്ഞ് കാലിൽ വീണ കുട്ടിയുടെ നെഞ്ചിൽ ചവിട്ടുന്നതും വീഡിയോയിൽ  

പതിമൂന്നുകാരനായ ദളിത് വിദ്യാർത്ഥിയെ മർദ്ദിച്ചത് തുകൽ ഷു ധരിച്ചതിന്; രജപുത് വിഭാഗക്കാരുടെ ആക്രമണം ജാതി അറിഞ്ഞ ശേഷം; കുട്ടിയുടെ അപക്ഷേ നിരാകരിച്ച സംഘം ക്രൂരമർദ്ദനത്തിന് ഇരയാക്കി; സംഘം തന്നെ വീഡിയോ സോഷ്യൽ മീഡയയിൽ പങ്കുവച്ചു; അടിക്കരുതെന്ന പറഞ്ഞ് കാലിൽ വീണ കുട്ടിയുടെ നെഞ്ചിൽ ചവിട്ടുന്നതും വീഡിയോയിൽ   

അഹമ്മദാബാദ്; ഒരു ദളിതനായി ഇരിക്കെ നീ എന്തിന് തുകൽ ഷൂവായ മോജ്ഡി ധരിച്ചത് എന്തിനാടാ..ഇത് ധരിക്കാൻ ഞങ്ങൾക്ക് മാത്രമെ അവകാശമുള്ളു നീ എന്താ രജപുത് ആകാൻ ശ്രമിക്കുകയാണോ.. എന്നു ചോദിച്ചായിരുന്നു പതിമൂന്നുകാരനെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. പ്രത്യേകതരം തുകൽ ഷൂവായ 'മോജ്ഡി' ധരിച്ചതിനു പതിമൂന്നുകാരനായ ദളിത് വിദ്യാർത്ഥിയെ രജ്പുത് വിഭാഗക്കാരാണ് തല്ലിച്ചതച്ചത്

അക്രമികൾ തന്നെ ഷൂട്ട് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. ബഹുചരാജി ടൗണിലായിരുന്നു സംഭവം.

ബസ് സ്റ്റോപ്പിലിരുന്ന കുട്ടിയോട് ഏതു ജാതിക്കാരനാണെന്നു തിരക്കിയ ശേഷമായിരുന്നു അക്രമം. മോജ്ഡി ധരിച്ചു രജ്പുത്താകാൻ ശ്രമിക്കുകയാണ് എന്നാരോപിച്ചായിരുന്നു മർദനം. കുട്ടി കരയുന്നതും തല്ലരുതെന്ന് അപേക്ഷിക്കുന്നതും വിഡിയോയിലുണ്ട്. കുട്ടി ഇവരുടെ കാലിൽ വീഴുന്നുണ്ടെങ്കിലും ഇവർ വീണ്ടും ക്രൂരമായി നെഞ്ചിൽ ചവിട്ടിയും കവിളിൽ അടിച്ചും പൊക്കിയെടുത്ത് തറയിൽ ഇട്ടും മർദ്ദിക്കുകയായിരുന്നു.

ഇവിടെ നിന്ന് തന്നെ വലിച്ചിഴച്ച് മറ്റൊരു സ്ഥലത്തുകൊണ്ട് പോയി അവിടെയിട്ട് വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രണ്ടാഴ്ച മുൻപു ക്ഷണക്കത്തിൽ പേരിനൊപ്പം സിങ് എന്ന ചേർത്ത ഒബിസി യുവാവിനെ രജ്പുത് വിഭാഗക്കാർ തട്ടിക്കൊണ്ടുപോയി മീശയെടുപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP