Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു തൊഴിലാളിയുടെ മകന് 15 ലക്ഷം; ഹോം വർക്ക് എഴുതി തന്ന കൂട്ടുകാരന് 3 ലക്ഷം; 35 കൂട്ടുകാർക്ക് വെള്ളി ബ്രേയ്സ്ലെറ്റുകളും സ്മാർട്‌ഫോണും; അച്ഛൻ വസ്തു വിറ്റ് സൂക്ഷിച്ചിരുന്ന പണം ഉപയോഗിച്ച് 15കാരൻ സൗഹൃദ ദിനം ആഘോഷിച്ചത് ഇങ്ങനെ

ഒരു തൊഴിലാളിയുടെ മകന് 15 ലക്ഷം; ഹോം വർക്ക് എഴുതി തന്ന കൂട്ടുകാരന് 3 ലക്ഷം; 35 കൂട്ടുകാർക്ക് വെള്ളി ബ്രേയ്സ്ലെറ്റുകളും സ്മാർട്‌ഫോണും; അച്ഛൻ വസ്തു വിറ്റ് സൂക്ഷിച്ചിരുന്ന പണം ഉപയോഗിച്ച് 15കാരൻ സൗഹൃദ ദിനം ആഘോഷിച്ചത് ഇങ്ങനെ

ലഖ്‌നൗ: സൗഹൃദ ദിനത്തിൽ കുട്ടികൾ പരസ്പരം സമ്മാനങ്ങൾ നൽകുന്നത് പതിവാണ്. കുട്ടികൾ പരസ്പരം ചോക്ലറ്റും ഐസ്‌ക്രീമും ഒക്കെ വാങ്ങി കൊടുക്കാറുണ്ട്. എന്നാൽ ഉത്തർ പ്രദേശിലെ ഒരു പത്താം ക്ലാസുകാരൻ ചെയ്തത് കേട്ട് മൂക്കത്ത് വിരൽ വെച്ച് നിൽക്കുകയാണ് മാതാപിതാക്കൾ.സൗഹൃദ ദിനത്തിൽ കൗമാരക്കാരൻ തന്റെ സുഹൃത്തുക്കളോട് സ്‌നേഹം പ്രകടിപ്പിച്ചത് അച്ഛന്റെ പണം മോഷ്ടിച്ച് സൃഹൃത്തുക്കൾക്ക് വിതരണം ചെയ്തു കൊണ്ട്. അച്ഛൻ വസ്തു വിറ്റ് കിട്ടിയതിൽ നിന്നുള്ള 46 ലക്ഷം രൂപയാണ് സൗഹൃദദിനത്തിൽ സുഹൃത്തുക്കൾക്ക് വിതരണം ചെയ്തും സമ്മാനങ്ങൾ വാങ്ങിയും 15കാരൻ ചിലവഴിച്ചത്.

ഇതിൽ 15 ലക്ഷം രൂപ ഒരു സാധാരണ ദിവസവേതനത്തൊഴിലാളിയുടെ മകനായ സഹപാഠിക്കും മൂന്നു ലക്ഷം രൂപ ഹോംവർക്ക് ചെയ്തു കൊടുത്ത സുഹൃത്തിനുമാണ് നൽകിയത്. കഴിഞ്ഞ ആഴ്ച ജബൽപുരിലാണ് സംഭവം. ജബൽപുരിലെ കെട്ടിടനിർമ്മാതാവ് വസ്തു വിറ്റ 60 ലക്ഷം രൂപ വീട്ടിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഇയാൾ പണം നഷ്ടപ്പെട്ടതിനെകുറിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. മോഷണം നടന്നതിന്റെ ഒരു ലക്ഷണവും വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മകൻ പണം സുഹൃത്തുക്കൾക്ക് വിതരണം ചെയ്തതായി കണ്ടെത്തുകയായിരുന്നു.

സ്‌കൂളിലും കോച്ചിങ് സെന്ററിലുമുള്ള 35 സഹപാഠികൾക്കാണ് സ്മാർട്ട് ഫോണുകളും വെള്ളി ബ്രേയ്സ്ലെറ്റുകളും അച്ഛന്റെ പണമുപയോഗിച്ച ഈ പത്താംക്ലാസ്സുകാരൻ വാങ്ങിക്കൊടുത്തത്.എടുത്ത 45 ലക്ഷത്തിൽ പതിനാലു ലക്ഷം രൂപയും സമ്മാനങ്ങൾ വാങ്ങാനാണ് കുട്ടി ചെലവഴിച്ചത്. കുട്ടി നൽകിയ പണം ഉപയോഗിച്ച് ഒരു സുഹൃത്ത് പുതിയ കാർ വരെ വാങ്ങുകയും ചെയ്തു.

കുട്ടിയോട് വിവരങ്ങൾ അന്വേഷിച്ച് നഷ്ടമായ പണം തിരികെ കിട്ടാനുള്ള ശ്രമത്തിലാണ് ജബൽപുർ പൊലീസ്. കുട്ടി പണം നൽകിയ സുഹൃത്തുക്കളുടെ മാതാപിതാക്കൾക്ക് അഞ്ച് ദിവസത്തിനുള്ളിൽ പണം തിരികെയെത്തിക്കാനുള്ള സമൻസ് പൊലീസ് അയച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP