Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീരവ് മോദി ബ്രിട്ടനിൽ തന്നെ; മുങ്ങാൻ അനുവദിക്കരുതെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് സിബിഐ; ബ്രിട്ടീഷ് അധികൃതർക്ക് അപേക്ഷ നൽകിയത് വിദേശകാര്യ മന്ത്രാലയം വഴി

നീരവ് മോദി ബ്രിട്ടനിൽ തന്നെ; മുങ്ങാൻ അനുവദിക്കരുതെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് സിബിഐ; ബ്രിട്ടീഷ് അധികൃതർക്ക് അപേക്ഷ നൽകിയത് വിദേശകാര്യ മന്ത്രാലയം വഴി

ഡൽഹി: രാജ്യംവിട്ട സാമ്പത്തിക കുറ്റവാളി നീരവ് മോദി ബ്രിട്ടനിലുണ്ടെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ നീരവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിബിഐ രംഗത്തെത്തി.നീരവ് മോദിയെ തടഞ്ഞുനിർത്തണമെന്നും മറ്റെവിടേക്കും മുങ്ങാൻ അനുവദിക്കരുതെന്നും ഇന്ത്യക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം വഴിയാണ് സിബിഐ ബ്രിട്ടീഷ് അധികൃതർക്ക് അപേക്ഷ നൽകിയിരിക്കുന്നത്.

പഞ്ചാബ് നാഷണൽ ബാങ്കിൽ 13,400 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ നീരവ് മോദിക്കെതിരേ നേരത്തേ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ മോദിക്ക് പുറമേ അമ്മാവനായ മെഹുൽ ചോക്സിയും പ്രതിയാണ്. രണ്ടുപേർക്കുമെതിരേ സിബിഐ പ്രത്യേകം കേസെടുത്തിരുന്നു.വജ്രവ്യാപാരിയായ നീരവ് മോദി 2011 മുതൽ നടത്തിവന്ന സാമ്പത്തിക ക്രമക്കേടുകൾ ഇക്കഴിഞ്ഞ ജനുവരിയിലാണ് പുറത്തായത്.

സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് രാജ്യംവിടുന്നവരെ കുരുക്കിലാക്കാൻ പുതിയ ബിൽ ലോക്സഭ കഴിഞ്ഞ മാസം പാസാക്കിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽപ്പെട്ടവർ നിയമനടപടികളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതും, രാജ്യംവിടുന്നതും തടയാനാണ് പുതിയ നിയമം. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ പേരിലുള്ള വസ്തുവകകൾ പിടിച്ചെടുക്കാൻ അധികാരം നൽകുന്നതിന് പുറമെ, ഇവരുടെ ബിനാമി സ്വത്തുക്കളും പിടിച്ചെടുക്കാൻ പുതിയ ബില്ലിൽ ശുപാർശ ചെയ്യുന്നുണ്ട്.

വ്യവസായികളായ വിജയ് മല്യ, നീരവ് മോദി തുടങ്ങിയവർ വൻതുകയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ശേഷം രാജ്യംവിട്ടത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ പുതിയ ബിൽ അവതരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP