Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ ഉടൻ നടപടി സ്വീകരിക്കണം; വാട്‌സാപ്പിന് കർശന നിർദ്ദേശം നൽകി കേന്ദ്ര വിവരസാങ്കേതിക വകുപ്പ്; നിർദ്ദേശം വ്യാജ സന്ദേശങ്ങൾ ആൾക്കൂട്ട കൊലപാതകങ്ങളിലേക്ക് പോലും നയിക്കുന്ന സാഹചര്യത്തിൽ; സേവനങ്ങളിൽ അഭിനന്ദനവും

വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ ഉടൻ നടപടി സ്വീകരിക്കണം; വാട്‌സാപ്പിന് കർശന നിർദ്ദേശം നൽകി കേന്ദ്ര വിവരസാങ്കേതിക വകുപ്പ്; നിർദ്ദേശം വ്യാജ സന്ദേശങ്ങൾ ആൾക്കൂട്ട കൊലപാതകങ്ങളിലേക്ക് പോലും നയിക്കുന്ന സാഹചര്യത്തിൽ; സേവനങ്ങളിൽ അഭിനന്ദനവും

ഡൽഹി: വ്യാജ സന്ദേശങ്ങൾ ആൾക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ വാട്സ്ആപ്പിന് കേന്ദ്രസർക്കാരിന്റെ കർശന നിർദ്ദേശം. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് വാട്‌സാപ്പ് സിഇഒ ക്രിസ് ഡാനിയേലിനോട് കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യൻ നിയമ വ്യവസ്ഥയനുസരിച്ച് വാട്സ്ആപ്പ് വഴി നടത്തുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്തുന്ന കാര്യത്തിൽ കമ്പനി പരിഹാരം കാണണം. അതിന് രാജ്യത്തിനകത്ത് ഒരു ഓഫീസറെ നിയമിക്കണം. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ സംവിധാനമുണ്ടാക്കണം - മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ കേരളത്തിലെ പ്രളയസമയത്തും, വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലും വാട്സ്ആപ്പ് നൽകുന്ന സേവനങ്ങളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

ഇന്ത്യയിലെ നിയമങ്ങളെ ലംഘിക്കുന്ന സംഭവങ്ങൾ അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ട്. ആൾക്കൂട്ട കൊലപാതകങ്ങൾ, ലൈംഗിക പ്രതികാരങ്ങൾ തുടങ്ങിയ അതിപ്രാധാന്യമുള്ള സംഗതികളുമുണ്ട്. ഇതിന് വ്യക്തമായ പരിഹാമുണ്ടാക്കണം- മന്ത്രി പറഞ്ഞു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ ഇന്ത്യയിൽ 39 ഓളം ആൾക്കൂട്ട ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഐടി മന്ത്രാലയം കർശന നടപടികളിലേക്ക് കടക്കുന്നത്. വ്യാജ വാർത്തകൾ തടയിടുന്നതിനായി ഫേസ്‌ബുക്കടക്കമുള്ള സമൂഹ മാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാർ കത്തയച്ചിരുന്നു. പ്രശ്നങ്ങൾ തുടരുന്നതോടെ കർശന നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രം കമ്പനികൾക്ക് നിർദ്ദേശം നൽകി. ഇതേ തുടർന്ന് ഫേസ്‌ബുക്കും വാട്‌സാപ്പും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP