Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു കെജ്രിവാൾ ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നു; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അണ്ണാ ഹസാരെ

തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു കെജ്രിവാൾ ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നു; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അണ്ണാ ഹസാരെ

ന്യൂഡൽഹി: ഇനി ഒരു കെജ്രിവാൾ തന്റെ പ്രക്ഷോഭങ്ങളിലൂടെ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതായി അണ്ണാ ഹസാരെ. 2011ൽ അണ്ണ ഹസാരെ നയിച്ച അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ മുൻനിര പ്രവർത്തകരിൽ ഒരാളായിരുന്നു ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാൾ. പിന്നീട് ഹസാരെയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പ്രസ്ഥാനത്തിൽ നിന്ന് പുറത്തു പോവുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹസാരെ ഇത്തരമൊരു പരാമർശം നടത്തിയത്.

ആഗ്രയിലെ ഷാഹിദ് സ്മാരകിൽ സംഘടിപ്പിച്ച പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഹസാരെ. മാർച്ച് 23ന് രാജ്യതലസ്ഥാനത്ത് പടുകൂറ്റൻ റാലി സംഘടിപ്പിക്കുമെന്നും അതിൽ കർഷകർ പങ്കാളികളാകണമെന്നും ഹസാരെ ആവശ്യപ്പെട്ടു. യുപിഎ സർക്കാർ ജനലോക്പാൽബിൽ നിയമമാക്കുന്നതിൽ പരാജയപ്പെട്ടെന്നും പിന്നീട് വന്ന മോദി സർക്കാർ ബില്ലിൽ വെള്ളം ചേർത്തെന്നും ഹസാരെ ആരോപിച്ചു.

'വിഷയത്തിൽ കോൺഗ്രസ്സും ബിജെപിയും ഒരു പോലെ കുറ്റക്കാരാണെന്നും ഹസാരെ കുറ്റപ്പെടുത്തി. യഥാർഥ അർഥത്തിലുള്ള ജനാധിപത്യം ഇനിയും ഇന്ത്യയിൽ സംജാതമായിട്ടില്ല.നമുക്ക് മുതലാളികളുടെ സർക്കാരിനെയല്ല വേണ്ടത്. മോദിയെയും രാഹുലിനെയും നമുക്ക് വേണ്ട. കർഷക താത്പര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാരിനെയാണ് നമുക്കാവശ്യം', ഹസാരെ കൂട്ടിച്ചേർത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP