Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബ്രസൽസ് ബോംബിങ്ങിന്റെ മുഖമായി ലോകം ഷെയർ ചെയ്ത ജെറ്റ് എയർവേസിലെ ജോലിക്കാരിയായ ഇന്ത്യക്കാരി ഇപ്പോൾ എവിടെ? ലോകം നടുങ്ങിയ ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകുമ്പോൾ നിധി കാത്തിരിക്കുകയാണ് വീണ്ടും പറക്കാൻ

ബ്രസൽസ് ബോംബിങ്ങിന്റെ മുഖമായി ലോകം ഷെയർ ചെയ്ത ജെറ്റ് എയർവേസിലെ ജോലിക്കാരിയായ ഇന്ത്യക്കാരി ഇപ്പോൾ എവിടെ? ലോകം നടുങ്ങിയ ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകുമ്പോൾ നിധി കാത്തിരിക്കുകയാണ് വീണ്ടും പറക്കാൻ

കീറിപ്പറിഞ്ഞ എയർഹോസ്റ്റസ് യൂണിഫോമുമായി ഭയചകിതയായി നോക്കുന്ന നിധി ചഫേക്കറായിരുന്നു ബ്രസൽസ് ബോംബിങ്ങിന്റെ മുഖമായി മാറിയത്. ബ്രസൽസ് വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തിൽ 32 നിരപരാധികളും മൂന്ന് ഭീകരരുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 300-ഓളം പേരുടെ കൂട്ടത്തിലൊരാളായിരുന്നു ജെറ്റ് എയർവേസിലെ ജീവനക്കാരിയായ നിധി. ബോംബാക്രമണത്തിന് ഒരുവർഷം തികയുമ്പോൾ ലോകം തിരയുന്നത് ഈ 40-കാരിയെയാണ്.

കഴിഞ്ഞവർഷം മാർച്ച് 22-നായിരുന്നു ബ്രസൽസിൽ സ്‌ഫോടനമുണ്ടായത്. ബെൽജിയത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു അത്. പരിക്കേറ്റ് ആശുപത്രിക്കിടക്കയിലിരിക്കുന്ന നിധിയുടെ ചിത്രങ്ങൾ ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ഇപ്പോൾ പരിക്കിൽനിന്നും മാനസികാഘാതത്തിൽനിന്നും ഏറെക്കുറെ മോചിതയായ നിധി വീണ്ടും ജോലിയിൽ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്.

സ്‌ഫോടനത്തിൽ നിധിക്ക് ശരീരമാകെ പൊള്ളലേറ്റു. ഒരു കാലും ഒടിഞ്ഞു. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നിധി അടുത്തയാഴ്ച ബ്രസൽസിൽ നടക്കുന്ന ഓർമദിനത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോക്ടർമാരോടും മറ്റുള്ളവരോടും നന്ദി പറയുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്.

സ്‌ഫോടനത്തെത്തുടർന്ന് വന്ന ചിത്രമാണ് താൻ ജീവിച്ചിരിക്കുന്നുവെന്ന് വീട്ടുകാരെ അറിയിച്ചതെന്ന് നിധി പറയുന്നു. സ്‌ഫോടനം തന്റെ ജീവിതമാകെ മാറ്റിമറിച്ചു. സ്വതന്ത്രയായി പറന്നുനടക്കാൻ കൊതിച്ച താൻ, മറ്റുള്ളവരെ ഓരോ കാര്യത്തിനും ആശ്രയിക്കേണ്ടിവന്നു. പരിക്കിൽനിന്നും മറ്റും 70 ശതമാനത്തോളം താൻ മോചിതയായെന്ന് അവർ പറയുന്നു. പരിക്കേറ്റ വലതുകാൽകുത്തി നടന്നുതുടങ്ങി. എയർഹോസ്റ്റസ് ജോലിയിൽ തിരിച്ചുകയറുകയാണ് ലക്ഷ്യമെന്നും രണ്ടുമക്കളുടെ അമ്മയായ നിധി വ്യക്തമാക്കി.

സ്‌ഫോടനത്തെക്കുറിച്ചും തുടർന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും പുസ്തകം രചിക്കാനും അവർ ആഗ്രഹിക്കുന്നു. മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള പ്രഭാഷണങ്ങൾ നടത്താനും ആഗ്രഹമുണ്ട്. ബ്രസൽസിൽനിന്ന് താൻ അനുഭവിച്ച സ്‌നേഹവും പരിചരണവും ലോകത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്നാണ് അവരുടെ ആഗ്രഹം. പറന്നുനടക്കുകയെന്ന ജീവിതലക്ഷ്യത്തിലേക്ക് തിരിച്ചുവരാനും അവർ ഒരുങ്ങുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP