Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യഥാർത്ഥ പ്രായത്തേക്കാൾ എട്ടിരട്ടി പ്രായമുള്ളയാൾ  ശരീരം ഉണ്ടായിട്ടും അവൻ 15ാം ജന്മദിനം ആഘോഷിച്ചു; മുംബൈയിലെ നിഹാലിന്റെ ബെർത്ത്‌ഡേ ലോകത്തിന് മുഴുവൻ ആഘോഷം

യഥാർത്ഥ പ്രായത്തേക്കാൾ എട്ടിരട്ടി പ്രായമുള്ളയാൾ  ശരീരം ഉണ്ടായിട്ടും അവൻ 15ാം ജന്മദിനം ആഘോഷിച്ചു; മുംബൈയിലെ നിഹാലിന്റെ ബെർത്ത്‌ഡേ ലോകത്തിന് മുഴുവൻ ആഘോഷം

രീരത്തിന് മാത്രമേ പ്രായമായിട്ടുള്ളുവെന്നും മനസിന് പ്രായമായിട്ടില്ലെന്നും ചില വയോധികന്മാർ സ്വയം വിശേഷിപ്പിക്കാറുണ്ട്....എന്നാൽ ഈ വിശേഷണത്തിന് ഏറ്റവുമർഹൻ മുംബൈയിലെ നിഹാൽ ബിട്‌ല എന്ന 15കാരനായിരിക്കുമെന്നുറപ്പാണ്. അത്യപൂർവമായ ജനിതകരോഗമായ പ്രോഗെറിയയ്ക്ക് വിധേയനായ കൗമാരക്കാരനാണ് നിഹാൽ. 15 വയസേ പ്രായമായിട്ടുള്ളുവെങ്കിലും കുട്ടിയുടെ ശരീരം എട്ടിരട്ടി പ്രായമായ അവസ്ഥയിലാണെത്തിച്ചേർന്നിരിക്കുന്നത്. പ്രായമായവർക്ക് മാത്രം വരുന്ന രോഗങ്ങൾ ബാധിച്ച് ശരീരത്തിന് അകാലവാർധക്യം സംഭവിക്കുന്ന ദുരവസ്ഥയാണ് നിഹാലിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ യഥാർത്ഥ പ്രായത്തേക്കാൾ അഞ്ചിരട്ടി പ്രായമുള്ള ശരീരമുണ്ടായിട്ടും അവൻ ഇപ്പോൾ 15ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. ഇതിലൂടെ നിഹാലിന്റെ ബെർത്ത്‌ഡേ ലോകത്തിന്റെ മുഴുവൻ ആഘോഷമായി മാറിയിരിക്കുകയുമാണ്.

മുംബൈയിലെ പ്രാന്ത്ര പ്രദേശത്ത് ജീവിക്കുന്ന നിഹാലിനെ ബാധിച്ചരിക്കുന്ന രോഗത്തിന്റെ മുഴുവൻ പേര് ഹച്ചിൻസൻഗിൽഫോർഡ് പ്രോഗേറിയ സിൻഡ്രോം(എച്ച്ജിപിഎസ്) എന്നാണ്. സാധാരണ നിലയിൽ പ്രായമാകുന്നതിനേക്കാൾ എട്ടിരട്ടി വേഗത്തിലാണ് ഈ രോഗം ബാധിക്കുന്നവരുടെ ശരീരത്തിന് വാർധക്യം ബാധിക്കുന്നത്. ഇത് കാരണം നിഹാലിനെ കഷണ്ടിയും തൊലിക്ക് ചുളിവുകളും അവയവങ്ങൾക്ക് കടുത്ത തളർച്ചയും ഉണ്ടായിട്ടുണ്ട്. സാധാരണ പ്രൊഗേറിയ ബാധിക്കുന്നവർ 14 വയസിനപ്പുറം ജീവിക്കുന്നില്ലെന്നിരിക്കെ നിഹാൽ 15ാം വയസിലെത്തി വൈദ്യശാസ്ത്രത്തിന് അത്ഭുതം ജനിപ്പിച്ചിരിക്കുകയാണ്. ഇത്തരം രോഗികളിലധികവും മരിക്കന്നത് ഹൃദയത്തിനുണ്ടാകുന്ന തകരാറുകൾ മൂലമാണ്. രോഗം മൂലം ഇത്തരക്കാരുടെ ധമനികൾ അകാലത്തിൽ ചുരുങ്ങുകയും ദൃഢമാവുകയും ചെയ്യാറുണ്ട്. സാധാരണയായി ഇത്തരം വിഷമതകൾ മനുഷ്യർക്കുണ്ടാകുന്നത് 60ാം വയസിലാണ്. ഇത്തരത്തിൽ പലവിധ പ്രശ്‌നങ്ങളുള്ളതിനാൽ പ്രോഗേറിയ ബാധിച്ച കുട്ടികൾക്ക് ഹേർട്ട് അറ്റാക്കും സ്‌ട്രോക്കും 10 വയസിനുള്ളിലുണ്ടാകുകയും അവരുടെ ജീവന് ഭീഷണിയുയർത്തുകയും ചെയ്യും.

എന്നാൽ ഈ വിധത്തിലുള്ള എല്ലാ വിധ വിഷമതകളെയും വെല്ലുവിളികളെയും അതിജീവിച്ച് നിഹാർ ഇക്കഴിഞ്ഞ ജനുവരി 20ന് മെഴുകുതിരി കത്തിച്ചും കെയ്ക്ക് മുറിച്ചും തന്റെ 15ാം ജന്മദിനം ആഘോഷിച്ച് ലോകത്തെ അത്ഭുതത്തിലും സന്തോഷത്തിലുമാഴ്‌ത്തിയിരിക്കുകയാണ്. പ്രോഗേറിയ ബാധിച്ച് ഇന്ത്യയിൽ ചികിത്സയിലിരിക്കുന്ന ഏറ്റവും പ്രായമുള്ള കുട്ടിയായിത്തീർന്നിരിക്കുകയാണ് നിഹാലിപ്പോൾ.രോഗം കാരണം പലവിധ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിലും ഈ കൗമാരക്കാരൻ തന്റെ ഭാവിയെപ്പറ്റി തികഞ്ഞ പോസിറ്റീവ് മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. താനിതിനെ രോഗമായി കാണുന്നില്ലെന്നും ദൈവത്തിൽ നിന്നുള്ള വരദാനമായാണ് കാണുന്നതെന്നുമാണ് നിഹാൽ പറയുന്നത്. ഇതിലൂടെ താൻ ഒരു പ്രത്യേക കുട്ടിയായി തീർന്നിരിക്കുന്നുവെന്നും അവൻ ചൂണ്ടിക്കാട്ടുന്നു.തന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികളെ പോലെ കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കാൻ ഇവന് താൽപര്യമേറെയുണ്ട്. നിഹാലിന് തിളക്കമുള്ള കണ്ണുകളും എല്ലാവരെയും സംരക്ഷിക്കുന്ന പ്രകൃതവും നിഷ്‌കളങ്കതയുമുണ്ടെന്നാണ് അടുത്തറിയുന്നവർ സാക്ഷ്യപ്പെടുത്തുന്നത്..വെറും 12.5 കിലോഗ്രാം തൂക്കം മാത്രമേ നിഹാലിനുള്ളൂ. ഉയരമാകട്ടെ വെറും 1.2 മീറ്ററാണ്.

വർഷങ്ങൾ കഴിയുന്തോറും നിഹാലിന്റെ മനസ് ചെറുപ്പമായി വരുകയാണെങ്കിലും ശരീരത്തിന് പ്രായമേറുകയും ആരോഗ്യം ക്ഷയിക്കുകയുമാണ് ചെയ്യുന്നത്. സഹപാഠികൾ കളിയാക്കുന്നത് സഹിക്കാൻ പറ്റാതായതിനാൽ നിഹാൽ സ്‌കൂളിൽ പോകുന്നത് നിർത്തിയിരിക്കുകയാണ്. സഹപാഠികൾ നിഹാലിനെ ഓറോ എന്ന് വിളിച്ചാണ്കളിയാക്കുന്നത്. പാ എന്ന ബോളിവുഡ് ചിത്രത്തിൽ അമിതാബ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രമാണിത്. ഓറോ സിനിമയിൽ ഹാർട്ട് അറ്റാക്ക് വന്ന് മരിക്കുന്നത് പോലെ നിഹാലും മരിക്കുമെന്ന് ഒരു സഹപാഠി പറഞ്ഞതിനെ തുടർന്ന് നിഹാലിന് മാനസിക പ്രയാസമേറെയുണ്ടായിരുന്നു.കഴിഞ്ഞ ഡിസംബറിൽ നിഹാലിനെ ബോസ്റ്റണിലെ പ്രോഗേറിയ റിസർചച്ച് ഫൗണ്ടേഷനിലേക്ക് കൊണ്ടു പോയിരുന്നു. ഇവിടെ വച്ച് അവനെ ക്ലിനിക്കൽ ട്രയലുകൾക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒരു കാൻസർ മരുന്ന് നിഹാലിന് ഇവിടെ വച്ച് നൽകിയിരുന്നു. ഇതിലൂടെ പ്രായമാകൽ പ്രക്രിയയുടെ വേഗത കുറയ്ക്കാമെന്നാണ് ഡോക്ടർമാർ പ്രതീക്ഷിക്കുന്നത്. നിഹാലിന്റെ ജീവിതം ഇനിയും അധിക കാലം നീളുമോയെന്ന കാര്യത്തിൽ യാതൊരുറപ്പുമില്ലെങ്കിലും മനസ് നിറയെ സ്വപ്‌നങ്ങളുമായാണ് അവൻ ജീവിക്കുന്നത്.

വളരെ അപൂർവമായ ഒരു രോഗമാണ് പ്രൊഗേറിയ. 200 മുതൽ 250 വരെകുട്ടികളിൽ ഒരാൾക്ക് മാത്രമാണിതുണ്ടാകുന്നത്.18ാം മാസം വരെ സാധാരണ കുട്ടിയായിരുന്നു നിഹാൽ. തുടർന്ന് കുട്ടിയുടെ തൊലിപ്പുറത്ത് ചില കറുത്ത പാടുകൾ കണ്ട് തുടങ്ങിയതിനെ തുടർന്നാണ് സ്ഥിതിഗതികൾ മാറി മറിഞ്ഞത്.തുടർന്നുള്ള വർഷങ്ങളിൽ നിഹാലിൻ പ്രടമായ മാറ്റങ്ങളാണുണ്ടായത്. സന്ധികൾ ദുർബലമാവുകയും മുടി കൊഴിയുകയും തൊലി എളുപ്പത്തിൽ പ്രായമാവുകയും ചെയ്യുകയായിരുന്നു.നിരവധി ഡോക്ടർമാരെ രക്ഷിതാക്കൾ സമീപിച്ചിരുന്നു. നിഹാലിന് ജെനറ്റിക് പ്രശ്‌നമാണെന്നായിരുന്നു അവരിൽ മിക്കവരും പറഞ്ഞത്. എന്നാൽ 5 വർഷങ്ങൾക്ക് മുമ്പ് മുംബൈയില് പീഡീയാട്രീഷ്യനും ജെനെറ്റിസിസ്റ്റുമായ ഡോ. പരാഗ് താംഹാൻകറാണ് നിഹാലിന് പ്രൊഗേറിയ ആണെന്ന് കണ്ടെത്തിയത്. ചെറിയൊരു മൊബൈൽ ഫോൺ റിപ്പയറിങ് ഷോപ്പ് നടത്തുന്ന ശ്രീനിവാസാണ് നിഹാലിന്റെ പിതാവ്. കടുത്ത എച്ച്ജിപിഎസ് ബാധിച്ചുവെന്ന് കണ്ടെത്തിയ ഇന്ത്യയിലെ ആദ്യത്തെ കുട്ടിയാണ് തന്റെ മകനെന്ന് ശ്രീനിവാസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP