Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീരവ് മോദി 11,300 കോടിയുടെ തട്ടിപ്പു നടത്തിയ കേസിൽ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു; ബാങ്ക് കൊള്ള നടന്നത് നരേന്ദ്ര മോദിയുടെ ഭരണകാലത്ത് തന്നെയെന്ന് സിബിഐ എഫ് ഐ ആർ

നീരവ് മോദി 11,300 കോടിയുടെ തട്ടിപ്പു നടത്തിയ കേസിൽ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു; ബാങ്ക് കൊള്ള നടന്നത് നരേന്ദ്ര മോദിയുടെ ഭരണകാലത്ത് തന്നെയെന്ന് സിബിഐ എഫ് ഐ ആർ

ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിനെ കബളിപ്പിച്ച് നീരവ് മോദി 11,300 കോടിയുടെ തട്ടിപ്പു നടത്തിയ കേസിൽ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. നീരവ് മോദിയുടെ ഉദ്യോഗസ്ഥൻ ഹേമന്ത് ഭട്ട്, പിഎൻബി ജീവനക്കാരൻ മനോജ് കാരാട്ട്, മുൻ ഉദ്യോഗസ്ഥൻ ഗോകുൽനാഥ് ഷെട്ടി എന്നിവരാണ് അറസ്റ്റിലായത്. അതിനിടെ തട്ടിപ്പ് നടന്ന് ബിജെപി സർക്കാരിന്റെ കാലത്താണെന്നാണ് സിബിഐ നൽകുന്നു സൂചന. 2017 2018 കാലത്താണെന്ന് തട്ടിപ്പ് നടത്തിയതെന്ന് സിബിഐ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2011 ൽ യുപിഎ സർക്കാരിന്റെ കാലത്താണ് അഴിമതി നടന്നതെന്ന് ബിജെപി നേതാക്കളും വക്താക്കളും നിരന്തരം ആരോപിക്കുന്നതിനിടെയാണ് സിബിഐയുടെ എഫ്‌ഐആർ പുറത്തു വന്നിരിക്കുന്നത്. 2011 ൽ അഴിമതിക്കു തുടക്കം കുറിച്ചിരുന്നെങ്കിൽ അതിന്റെ വ്യാപ്തി 11,300 കോടിക്കും മുകളിൽ ആയിരുന്നേനെയെന്ന് സിബിഐ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെട്ട നാലു ബാങ്കുദ്യോഗസ്ഥരും ഇക്കാലയളവിൽ ജോലി ചെയ്തവരാണ്.

പിഎൻബി അഴിമതിയിൽ രണ്ട് എഫ്‌ഐആറുകളാണ് സിബിഐ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മെഹുൽ ചോക്‌സി, ഗീതാഞ്ജലി ഗ്രൂപ്പ് കമ്പനികൾ, മറ്റു കമ്പനി ഡയറക്ടർമാർ എന്നിവരുടെ വീടുകളിലും ഫാക്ടറികൾ, പ്ലാന്റുകൾ, ഓഫിസുകൾ എന്നിവിടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലായി ആറു നഗരങ്ങളിലായിരുന്നു പരിശോധന. മെഹുൽ ചോക്‌സിക്കും ഗീതാഞ്ജലി ജെംസ് ലിമിറ്റഡ്, ഗിലി ഇന്ത്യ ലിമിറ്റഡ്, നക്ഷത്ര ബ്രാൻഡ്‌സ് ലിമിറ്റഡ് തുടങ്ങിയ അദ്ദേഹത്തിന്റെ മൂന്നു കമ്പനികൾക്കുമെതിരെ എഫ്‌ഐആറിൽ പരാമർശങ്ങളുണ്ട്.

ഈമാസം 13 പിഎൻബി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പുതിയ എഫ്‌ഐആർ പ്രകാരം 4886.72 കോടിയുടെ നഷ്ടമാണ് കാണിക്കുന്നത്. 11,300 കോടിയിലെ ബാക്കിതുകയുടെ നഷ്ടം സംബന്ധിച്ച എഫ്‌ഐആർ ജനുവരി 31ന് രജിസ്റ്റർ ചെയ്തിരുന്നു. പുതിയ എഫ്‌ഐആറിൽ 143 ലെറ്റർ ഓഫ് അണ്ടർടേക്കിങ് (എൽഒയു) ഉപയോഗിച്ച് ചോക്‌സി തട്ടിച്ച 3031 കോടിയുടെ തട്ടിപ്പിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. വിദേശബാങ്കുകളിൽനിന്ന് പിഎൻബിയിലെ തുക കാണിച്ച് ഈടാക്കിയ 1798 കോടി രൂപയുടെ വിവരങ്ങളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.

ഈമാസം മൂന്നിനും നാലിനും നീരവ് മോദി, ആമി മോദി, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരുടെ വീടുകളിലടക്കം 21 വ്യത്യസ്ത സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതിൽ കോടിക്കണക്കിനു രൂപ മൂല്യമുള്ള വജ്രാഭരണങ്ങളാണു കണ്ടെടുത്തത്. ഇതിനുപുറമെ വിവിധ രേഖകളും പിടിച്ചെടുത്തിരുന്നു. ബാങ്കിൽ നടന്ന 11,300 കോടി രൂപയുടെയും തട്ടിപ്പിൽ രണ്ടു ഉദ്യോഗസ്ഥരെ മാത്രമാണ് എഫ്‌ഐആറിൽ വിമർശിക്കുന്നത്. രണ്ടു പേരാണ് തട്ടിപ്പിനുള്ള എല്ലാ ഒത്താശയും ചെയ്തതെന്ന് അവർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP