Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹെൽമറ്റില്ലാതെ സ്‌കൂട്ടർയാത്ര നടത്തിയ കേന്ദ്രമന്ത്രി വിവാദത്തിൽ; നിതിൻ ഗഡ്കരിക്കെതിരെ ട്വിറ്ററിൽ പ്രതികരിച്ച് ദിഗ്‌വിജയ് സിങ്

ഹെൽമറ്റില്ലാതെ സ്‌കൂട്ടർയാത്ര നടത്തിയ കേന്ദ്രമന്ത്രി വിവാദത്തിൽ; നിതിൻ ഗഡ്കരിക്കെതിരെ ട്വിറ്ററിൽ പ്രതികരിച്ച് ദിഗ്‌വിജയ് സിങ്

നാഗ്പൂർ: ഹെൽമറ്റില്ലാതെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സ്‌കൂട്ടർ യാത്ര നടത്തിയ നടപടി വിവാദമാകുന്നു. നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്തേക്കാണ് ഗഡ്കരി ഹെൽമറ്റില്ലാതെ സ്‌കൂട്ടറിൽ സഞ്ചരിച്ചത്. കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ഗഡ്കരി സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന ചിത്രം സഹിതം ട്വീറ്റ് ചെയ്തതോടെ സംഭവം വിവാദമാകുകയായിരുന്നു.

നാഗ്പൂരിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ സന്ദർശിക്കാൻ ആർഎസ്എസ് കാര്യാലയത്തിലേക്കാണ് ഗഡ്കരി സ്‌കൂട്ടറിൽ പോയത്. ഇങ്ങനെ നിയമം ലംഘിക്കാനുള്ള മാതൃകയാണോ ഗഡ്കരിയും എൻഡിഎയും കാണിക്കുന്നതെന്നും ദിഗ്‌വിജയ് ചോദിച്ചു. ഗഡ്കരിക്കെതിരെ കേസെടുക്കാൻ ആരെങ്കിലും പരാതി നൽകാൻ നോക്കിയിരിക്കുകയാണോ എന്ന് നാഗ്പൂർ പൊലീസ് കമ്മിഷണറോടും ട്വിറ്ററിലൂടെ ദിഗ്‌വിജയ് സിങ് ചോദിച്ചു.

മന്ത്രിയുടെ നിയമലംഘനം അരികിലുണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയെങ്കിലും പ്രതികരിക്കാൻ ഗഡ്കരി തയ്യാറായില്ല. ഇരുചക്രവാഹനയാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്ന് നാഗ്പൂർ ട്രാഫിക്‌ പൊലീസ് നിഷ്‌കർഷിക്കുന്നുണ്ട്. നിയമം ലംഘിക്കുന്നവർ 1988ലെ മോട്ടോർ വെഹിക്കിൾ ആക്ടിലെ സെക്ഷൻ 177 പ്രകാരം പിഴയൊടുക്കണമെന്നും നിഷ്‌കർഷിക്കുന്നു.

നിയമം തെറ്റിച്ച് മന്ത്രി സ്‌കൂട്ടറിൽ പാഞ്ഞത് വിവാദമാക്കാൻ തന്നെയാണ് കോൺഗ്രസ് നീക്കം. മാതൃക കാട്ടേണ്ട നേതാവിന്റെയും പാർട്ടിയുടെയും മനോഭാവമാണ് ഇന്നത്തെ സംഭവത്തിലൂടെ വ്യക്തമായതെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP