Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിതീഷ് കുമാർ എന്റെ വസതിയിലേക്ക് ഒരു പ്രേതത്തെ കടത്തി വിട്ടു; അതെന്നെ വിടാതെ പിന്തുടരുന്നു: ഔദ്യോഗിക വസതി ഒഴിയാനുള്ള കാരണം വ്യക്തമാക്കി ലാലുവിന്റെ പുത്രൻ

നിതീഷ് കുമാർ എന്റെ വസതിയിലേക്ക് ഒരു പ്രേതത്തെ കടത്തി വിട്ടു; അതെന്നെ വിടാതെ പിന്തുടരുന്നു: ഔദ്യോഗിക വസതി ഒഴിയാനുള്ള കാരണം വ്യക്തമാക്കി ലാലുവിന്റെ പുത്രൻ

പട്‌ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആരോപണവുമായി ബിഹാറിലെ ആരോഗ്യ മന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രദാപ് യാദവ്. താൻ ഔദ്യോഗിക വസതി ഒഴിയാൻ കാരണം നിതീഷ് കുമാർ അവിടേയ്ക്ക് ഒരു പ്രേതത്തെ കടത്തിവിട്ടതാണെന്നാണ് തേജ് പ്രദാപ് പറയുന്നത്.

നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായ സുശീൽ കുമാർ മോദിയും ചേർന്നാണ് പ്രേതത്തെ തന്റെ ഔദ്യോഗിക വസതിയിലേക്ക് കയറ്റി വിട്ടത്. ആ പ്രേതം തന്നെ വല്ലാതെ വേട്ടയാടുകയാണ്. തന്നെ ഔദ്യോഗിക വസതിയിൽ നിന്നും പുറത്ത് ചാടിക്കാനാണ് നിതീഷ് പ്രേതത്തെ കടത്തി വിട്ടത് ആ പ്രേതത്തിന്റെ ശല്യം സഹിക്കാതെയാണ് താൻ ഔദ്യോഗിക വസതി ഒഴിഞ്ഞതെന്നും തേജ് പ്രദാപ് ആരോപിക്കുന്നു.

നിതീഷ് കുമാർ കൂട്ടു മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായി ചുമതല ഏറ്റതോടെയാണ് തേജ് പ്രദാപിന് ദേശരത്‌നാ മാർഗിലുള്ള ബംഗ്ലാവ്-3യിൽ താമസത്തിനെത്തുന്നത്. വാസ്തു വിദഗ്ദന്റെ അഭിപ്രായ പ്രകാരം ബംഗ്ലാവിന്റെ തെക്ക് ഭാഗത്തുള്ള ഗേറ്റ് അടച്ചിട്ടതായും തേജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP