Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരുന്നത് പഠിക്കാൻ, സൗന്ദര്യ മത്സരത്തിനല്ല! തമിഴ്‌നാട്ടിലെ കോളേജുകളിലും സ്‌കൂളുകളിലും സൗന്ദര്യമത്സരങ്ങൾക്ക് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരുന്നത് പഠിക്കാൻ, സൗന്ദര്യ മത്സരത്തിനല്ല! തമിഴ്‌നാട്ടിലെ കോളേജുകളിലും സ്‌കൂളുകളിലും സൗന്ദര്യമത്സരങ്ങൾക്ക് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകുന്നതിന്റെ പ്രധാന ലക്ഷ്യം പഠിക്കാനാണ്. എന്നാൽ, സൗന്ദര്യ മത്സരത്തിന് പോലും കോളേജുകൾ അടക്കുള്ള സ്ഥാപനങ്ങൾ വേദിയാകുന്നു. ഈ രീതിയെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൗന്ദര്യമത്സരം നടത്തുന്നതിന് കോടതി വിലക്കേർപ്പെടുത്തി. മദ്രാസ് ഹൈക്കോടതിയാണ് കോളജുകളിലും സ്‌കൂളുകളിലും നടത്തി വരുന്ന സൗന്ദര്യ മത്സരങ്ങൾ നിരോധിക്കണമെന്ന് ഉത്തരവിട്ടത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തുന്ന സൗന്ദര്യ മത്സരങ്ങൾ വിദ്യാർത്ഥികളിൽ ഒരു നേട്ടവുമുണ്ടാക്കുന്നില്ല. എഞ്ചിനിയറിങിന് പഠിക്കുന്ന വിദ്യാർത്ഥിക്ക് റാംപിലൂടെയുള്ള നടത്തം എങ്ങനെ പ്രയോജനം ചെയ്യുമെന്ന് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം ആരാഞ്ഞു. ക്യാംപസിൽ നടക്കുന്ന ഇത്തരം സൗന്ദര്യ മൽസരങ്ങൾക്കും പ്രദർശനങ്ങൾക്കും കോളജ് അധികൃതർ അനുമതി നൽകുന്നുണ്ടോയെന്നും കോടതി ചോദിച്ചു.

2013 ൽ കോളജിൽ നടത്തിയ സൗന്ദര്യ മൽസരത്തിൽ വിജയിക്ക് കള്ള സർട്ടിഫിക്ക്റ്റ് നൽകിയെന്നാരോപിച്ച് വിദ്യാർത്ഥിയുടെ അമ്മ നൽകിയ ഹരജിയിലാണ് വിധി. വിജയിച്ച പെൺകുട്ടിക്ക് 25 ലക്ഷം രൂപ സമ്മാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സമ്മാനത്തുക നൽകിയില്‌ളെന്നും ഹർജിയിൽ പറയുന്നു. ഇത്തരമൊരു മത്സരത്തിനെ കുറിച്ച് അറിഞ്ഞിരുന്നില്‌ളെന്നാണ് സർവകാലാശാല മറുപടി നൽകിയത്.

കോളജിന്റെ നടപടി പെൺകുട്ടിയുടെ മാനസിക നിലയെ ബാധിച്ചുവെന്നും അതിനാൽ സമ്മാനത്തുകയ്ക്കു പുറമെ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജി മെയ് 20ന് വീണ്ടും പരിഗണിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP