Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സംസ്ഥാന സർക്കാർ അന്വേഷണം നടത്തുമ്പോൾ മറ്റ് ഏജൻസിയുടെ അന്വേഷണം ആവശ്യമില്ല; കുട്ടിക്കടത്തിൽ സിബിഐ അന്വേഷിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

സംസ്ഥാന സർക്കാർ അന്വേഷണം നടത്തുമ്പോൾ മറ്റ് ഏജൻസിയുടെ അന്വേഷണം ആവശ്യമില്ല; കുട്ടിക്കടത്തിൽ സിബിഐ അന്വേഷിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: കോഴിക്കോട് ജില്ലയിലെ മുക്കം മനാശ്ശേരി അനാഥാലയങ്ങളിലേക്ക് ഝാർഖണ്ഡിൽ നിന്നും കുട്ടികളെ എത്തിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കോടതി തള്ളി. കേസ് സി.ബി,ഐയ്ക്ക് വിടണമെന്ന് അമിക്കസ് ക്യൂറി അപർണ ഭട്ട് നൽകിയ അപേക്ഷയാണ് കോടതി തള്ളിക്കളഞ്ഞത്.

കേസിൽ അതാത് സംസ്ഥാനങ്ങളിലെ സർക്കാരുകൾ അന്വേഷണം നടത്തുന്നതിനാൽ ഇപ്പോൾ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു. സംസ്ഥാനങ്ങളുടെ വിശദീകരണത്തിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി, അന്വേഷണം തുടരാമെന്നും വ്യക്തമാക്കി.

അഞ്ച് വയസിൽ താഴെയുള്ള കുട്ടികളെയാണ് കടത്തുന്നതെന്ന് അമിക്കസ് ക്യൂറി കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മികച്ച വിദ്യാഭ്യാസം വാഗ്ദാനം ചെയ്താണ് അനധികൃതമായി പ്രവർത്തിക്കുന്ന അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തുന്നത്. ഇതിന് പിന്നിൽ ഇടനിലക്കാരുണ്ട്. അവരെ നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഇല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP