Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശാരദ ചിട്ടി തട്ടിപ്പുമായി തൃണമൂൽ കോൺഗ്രസിനു ബന്ധമില്ലെന്നു മമത ബാനർജി

ന്യൂഡൽഹി: ശാരദാ ചിട്ടിതട്ടിപ്പുമായി തൃണമൂൽ കോൺഗ്രസിന് ബന്ധമില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. യഥാർഥ കൊള്ളക്കാർ രാജ്യം ഭരിക്കുകയാണെന്നും ബിജെപിയെ രൂക്ഷമായി വിമർശിച്ചു മമത പറഞ്ഞു. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേതുപോലെ ബംഗാളിലും ചിട്ടികമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ നരേന്ദ്ര മോദി സർക്കാർ സിബിഐയെ ഉപയോഗിക്കുകയാണ്.

ബിജെപിക്കെതിരെ പാർലമെന്റിനകത്തും പുറത്തും കർശന നിലപാടുകൾ സ്വീകരിച്ചതിന്റെ പ്രതികാരമായാണ് ശാരദാ ചിട്ടിതട്ടിപ്പുകേസിൽ തൃണമൂൽ കോൺഗ്രസിനെ കുടുക്കാൻ ശ്രമങ്ങൾ നടക്കുന്നതെന്നും മമത പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP