Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോലിയിൽ മികവില്ലെങ്കിൽ ഇൻക്രിമെന്റില്ല; സർക്കാർ നിശ്ചയിച്ചിട്ടുള്ള നിലവാരം പുലർത്തുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കു മാത്രം ഇനി സ്ഥാനക്കയറ്റവും വാർഷിക ശമ്പള വർധനയും

ജോലിയിൽ മികവില്ലെങ്കിൽ ഇൻക്രിമെന്റില്ല; സർക്കാർ നിശ്ചയിച്ചിട്ടുള്ള നിലവാരം പുലർത്തുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കു മാത്രം ഇനി സ്ഥാനക്കയറ്റവും വാർഷിക ശമ്പള വർധനയും

ന്യൂഡൽഹി: ജോലിയിൽ മികവുപുലർത്തിയില്ലെങ്കിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനിമുതൽ വാർഷിക ഇൻക്രിമെന്റ് ഇല്ല. കേന്ദ്രസർക്കാരിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിലവാരം പുലർത്തുന്ന ജീവനക്കാർക്കുമാത്രം ഇൻക്രിമെന്റും സ്ഥാനക്കയറ്റവും നൽകിയാൽ മതിയെന്നാണ് തീരുമാനം.

ഏഴാം ശമ്പള പരിഷ്‌കരണ കമ്മിഷൻ നിർദേശങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് ഈ നിബന്ധനയുള്ളത്. ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാർശകൾ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ തീരുമാനം.

പെർഫോമൻസ് അപ്രൈസലിൽ വെരി ഗുഡ് മാർക്ക് ലഭിച്ചവരെ മാത്രമേ പ്രമോഷനും ശമ്പള വർധനയ്ക്കും പരിഗണിക്കൂ. നേരത്തേ ഇതിന് ഗുഡ് എന്ന മാർക്കായിരുന്നു പരിഗണിച്ചിരുന്നത്. ജോലിയിൽ കയറി ഇത്രവർഷത്തിനുള്ളിൽ നിബന്ധന അനുസരിച്ചുള്ള പ്രവർത്തനശേഷി നേടാത്ത ജീവനക്കാരുടെ ശമ്പളത്തിലെ വാർഷിക വർധനയും പ്രമോഷനും തടഞ്ഞുവയ്ക്കണമെന്നു കമ്മീഷൻ നിർദേശിച്ചിരുന്നു. ഇതു സർക്കാർ സ്വീകരിച്ചു.

അതേസമയം, കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഓഗസ്റ്റ് മുതൽ ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശ പ്രകാരമുള്ള പുതുക്കിയ ശമ്പളം ലഭിക്കും. കേന്ദ്ര ധനകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ജീവനക്കാർക്ക് 23.6 ശതമാനം വർദ്ധനവാണ് ലഭിക്കുക. 2016 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണു പദ്ധതി നടപ്പാക്കുക. അലസരും കാര്യശേഷിയില്ലാത്തവരുമായ ജീവനക്കാർ അനർഹ സ്ഥാനങ്ങൾ നേടുന്നത് തടയുന്നതിനും സമർത്ഥരായ ജീവനക്കാർക്ക് അർഹമായ സ്ഥാനങ്ങൾ ലഭിക്കുന്നതിനും പുതിയ രീതി സഹായകമാകുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ഇന്ത്യയിൽ അമ്പത് ലക്ഷത്തോളം കേന്ദ്രസർക്കാർ ജീവനക്കാരാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP