Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയ്ക്ക് മിനിമം ഐക്യു ഇല്ലെന്ന് മനഃശാസ്ത്രജ്ഞർ മൊഴി നൽകി; ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി: നമ്മുടെ ഹൈക്കോടതി ജഡ്ജിമാരുടെ വിവരം ആകെ നാണക്കേടാകുമല്ലോ

ഭാര്യയ്ക്ക് മിനിമം ഐക്യു ഇല്ലെന്ന് മനഃശാസ്ത്രജ്ഞർ മൊഴി നൽകി; ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി: നമ്മുടെ ഹൈക്കോടതി ജഡ്ജിമാരുടെ വിവരം ആകെ നാണക്കേടാകുമല്ലോ

മുംബൈ: ഭാര്യയ്ക്ക് വിവരമില്ലെന്ന് ആരോപിച്ച് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ച ഭർത്താവിന് അനുകൂലമായി ഹൈക്കോടതി വിധി. മഹാരാഷ്ട്ര ഹൈക്കോടതിയാണ് ഇത് ആദ്യമായി ഭർത്താവിന് ഭാര്യയ്ക്ക് വിവരമില്ലാത്തതിന്റെ പേരിൽ വിവാഹമോചനം അനുവദിച്ചുള്ള അത്യപൂർവ വിധി പ്രസ്താവിച്ചത്.

മഹാരാഷ്ട്ര ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് ഭാര്യയ്ക്ക് ഐ.ക്യൂ കുറവാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. ഐ.ക്യൂ നിലവാരം കുറഞ്ഞ സ്ത്രീയോടൊപ്പം ദാമ്പത്യ ജീവിതം നയിക്കാൻ കഴിയില്ലെന്ന് മനഃശാസ്ത്ര വിദഗ്ദ്ധർ വിധിച്ചതോടെയാണ് ഹർജിക്കാരന് വിവാഹമോചനം അനുവദിച്ചത്. സന്തുഷ്ട ദാമ്പത്യത്തിന് ഐ.ക്യു നിലവാരം 90 എങ്കിലും വേണമെന്ന് മസശാസ്ത്രജ്ഞ വിധിച്ചു.

ഹർജിക്കാരന്റെ ഭാര്യയുടെ ഐ.ക്യു നിലവാരം 62 ആയിരുന്നു. ഇവരുടെ ഐ.ക്യു വർധിപ്പിക്കാൻ സാധിക്കില്ലെന്ന് മനഃശാസ്ത്രജ്ഞർ വ്യക്തമാക്കിയതോടെ കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു. 2009 നവംബറിലായിരുന്നു ഇവരുടെ വിവാഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP