Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബീഫ് നിരോധന വിവാദത്തിൽ മുങ്ങി പോകുമോ ഈ നല്ല കാര്യങ്ങൾ; മന്ത്രിമാർ ഗാർഡ് ഓഫ് ഓണർ ഉപേക്ഷിച്ചു

ബീഫ് നിരോധന വിവാദത്തിൽ മുങ്ങി പോകുമോ ഈ നല്ല കാര്യങ്ങൾ; മന്ത്രിമാർ ഗാർഡ് ഓഫ് ഓണർ ഉപേക്ഷിച്ചു

മുംബൈ: ബീഫ് നിരോധനത്തിലൂടെയാണ് മഹാരാഷ്ട്രയിലെ പുതിയ ബിജെപി സർക്കാർ കുപ്രസിദ്ധമായത്. ഗോവധ നിരോധന ലക്ഷ്യത്തോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കൊണ്ടുവന്ന ബീഫ് നിരോധനം ദേശീയ തലത്തിൽ തന്നെ വലിയ പ്രതിഷേധമുണ്ടാക്കി. ഇതിനൊപ്പം ആർഭാടവും ആഡംബരവും കുറയ്ക്കുന്ന മന്ത്രിസഭയുടെ തീരുമാനങ്ങളും പ്രാധാന്യത്തോടെ ചർച്ച ചെയ്യണം. ഇതിന്റെ ഭാഗമായി സുപ്രധാന തീരുമാനം ഫഡ്‌നാവീസ് മന്ത്രിസഭ കൈക്കൊണ്ടിരിക്കുന്നു.

മഹാരാഷ്ട്രയിൽ ഇനി മന്ത്രിമാർക്ക് ഗാർഡ് ഓഫ് ഓണർ ഇല്ല. ബ്രിട്ടീഷ് കാലഘട്ടത്തിലെ രീതി അവസാനിപ്പിക്കുകയാണെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.ഇനി ഗാർഡ് ഓഫ് ഓണർ വേണ്ടന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സംസ്ഥാന പൊലീസിന് നിർദ്ദേശം നൽകി. ഗാർഡ് ഓഫ് ഓണർ സമയം പാഴാക്കുന്ന നടപടിയാണെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

നേരത്തെ വി.വി.ഐ.പികൾക്ക് നൽകുന്ന സുരക്ഷ കുറയ്ക്കണമെന്ന് ഫഡ്‌നാവിസ് നിർദ്ദേശിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഗവർണർ ജനറൽമാർക്കും വൈസ്രോയിമാർക്കും ബഹുമാനാർത്ഥം നൽകിയിരുന്നതാണ് ഗാർഡ് ഓഫ് ഓണർ. ഇത് പിന്നീട് ജനാധിപത്യ സർക്കാരുകളും പിന്തുടരുകയായിരുന്നു.

നേരത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഫഡ്‌നവിസ് പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP