Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പണി പോയാൽ ഇപ്പോൾ ഇനി മന്ത്രിമാർ വീടുവിട്ടിറങ്ങിക്കോണം; വാടക കൊടുത്ത് താമസം നീട്ടുന്ന ഏർപ്പാട് റദ്ദുചെയ്ത് കേന്ദ്രം

പണി പോയാൽ ഇപ്പോൾ ഇനി മന്ത്രിമാർ വീടുവിട്ടിറങ്ങിക്കോണം; വാടക കൊടുത്ത് താമസം നീട്ടുന്ന ഏർപ്പാട് റദ്ദുചെയ്ത് കേന്ദ്രം

ന്യൂഡൽഹി: ഒരിക്കൽ മന്ത്രിയെന്ന നിലയിൽ അനുവദിച്ചുകിട്ടിയ ഔദ്യോഗിക ഭവനം കാലമെത്ര കഴിഞ്ഞാലും വിട്ടുകൊടുക്കാൻ ഇഷ്ടപ്പെടാത്തവരാണ് രാഷ്ട്രീയക്കാർ. മന്ത്രിപ്പണി പോയാലും വാടക കൊടുത്ത് ഡൽഹിയിലെ ആസ്ഥാനം നിലനിർത്താൻ അവർ ശ്രമിച്ചെന്നിരിക്കും രാഷ്ട്രീയക്കാർ മാത്രമല്ല, ഉദ്യോഗസ്ഥ പ്രമുഖരും ല്യൂട്ടൻസ് ഏരിയയിലെ വാസസ്ഥാനം നിലനിർത്തുന്ന ഏർപ്പാട് തുടർന്നിരുന്നു.

എന്നാൽ, ഈ പതിവ് അവസാനിപ്പിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. ഔദ്യോഗിക ആവശ്യങ്ങൾക്ക് കിട്ടുന്ന വാസസ്ഥലങ്ങൾ അതു കഴിയുന്നതോടെ ഒഴിയണമെന്ന കർശന വ്യവസ്ഥ സർക്കാർ നടപ്പാക്കുമെന്ന് നഗരവികസന മന്ത്രി എം.വെങ്കയ്യ നായിഡു വ്യക്തമാക്കി. വാടക കൊടുത്ത് ല്യൂട്ടൻസ് ഏരിയയിൽ താമസിക്കുന്ന പതിവ് അവസാനിപ്പിക്കുകയാണ്. വാടക പിരിക്കലല്ല, എല്ലാവരും നിയമം അനുസരിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തലാണ് സർക്കാരിന്റെ പണിയെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തിന്റെ മുന്നിൽ ആർക്കും വേർതിരിവില്ലെന്നും മന്ത്രി സൂചിപ്പിച്ചു. മുൻ കേന്ദ്ര മന്ത്രിയായ യശ്വന്ത് സിൻഹ തനിക്ക് കാലയളവ് നീട്ടിത്തരണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, അത് സർക്കാർ അനുവദിച്ചില്ല. ഒരാഴ്ചയ്ക്കുള്ളിൽ വീട് ഒഴിയണമെന്ന് മുതിർന്ന ബിജെപി നേതാവുകൂടിയായ യശ്വന്ത് സിൻഹയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

രാജ്യത്തെ വിവിഐപി ഏരിയയിൽ ഒരു മേൽവിലാസം സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ, ല്യൂട്ടൻസ് ഏരിയയിൽ താമസിക്കുന്നവർ കാലാവധി കഴിഞ്ഞാലും അവിടെ തുടരുകയാണ് പതിവ്. വിഐപികൾക്ക് പുറമെ ട്രിബ്യൂണലുകളുടെ ചെയർമാന്മാരും കമ്മീഷൻ അംഗങ്ങളും ഇവിടുത്തെ സർക്കാർ ബംഗ്ലാവുകൾ കൈയടക്കിയിട്ടുണ്ട്.ഒരിക്കൽ താമസിച്ചാൽ ഇവിടം വിട്ടുപോകാൻ ആരും തയ്യാറാവുകയുമില്ല.

കഴിഞ്ഞ യുപിഎ മന്ത്രിസഭയുടെ കാലത്ത് ആളും തരവും നോക്കി ഇവിടെ ഔദ്യോഗിക വസതികൾ നീട്ടിക്കൊടുത്തുകൊണ്ടിരുന്നു. അക്കോമഡോഷന്റെ ചുമതലയുള്ള കാബിനറ്റ് കമ്മറ്റിയാണ് ഇത് ചെയ്തുകണ്ടിരുന്നത്. ഇപ്പോൾ പുതിയ മന്ത്രിസഭയുടെ മുന്നിൽ കാലയളവ് നീട്ടിക്കിട്ടണമെന്ന ആവശ്യവുമായി കത്തുകൾ വന്നതോടെയാണ് കേന്ദ്രം നടപടിയെടുത്തത്.

മാത്രമല്ല, 316 പുതിയ എംപിമാർ ഇക്കുറി പാർലമെന്റിലെത്തിയിട്ടുണ്ട്. ഇവർക്ക് വാസ സ്ഥാനം കണ്ടെത്താൻ സർക്കാർ പാടുപെടുന്നതിനിടെയാണ് അനധികൃതമായി ല്യൂട്ടൻസ് ഏരിയയിൽ താമസിക്കുന്നവരുടെ അഭ്യർത്ഥന മുന്നിലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP