Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്റെ ജന്മദിനം ആരും ആഘോഷമാക്കേണ്ടെന്ന് നരേന്ദ്ര മോദി; പകരം കശ്മീർ ദുരന്തത്തിന് ഇരയായവരെ സഹായിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം; ജനങ്ങൾക്ക് സന്ദേശം നൽകിയത് ട്വിറ്ററിലൂടെ

തന്റെ ജന്മദിനം ആരും ആഘോഷമാക്കേണ്ടെന്ന് നരേന്ദ്ര മോദി; പകരം കശ്മീർ ദുരന്തത്തിന് ഇരയായവരെ സഹായിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം; ജനങ്ങൾക്ക് സന്ദേശം നൽകിയത് ട്വിറ്ററിലൂടെ

ന്യൂഡൽഹി: അദ്ധ്യാപകദിനത്തിലുൾപ്പെടെ തന്റെ പ്രസംഗം രാജ്യമെങ്ങും ആഘോഷമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജന്മദിനം ആരും ആഘോഷിക്കേണ്ടതില്ലെന്ന് നിർദ്ദേശം നൽകി. കശ്മീർ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ നിർദ്ദേശം.

പകരം കശ്മീരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും മോദി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് മോദി സന്ദേശം നൽകിയത്.

സെപ്റ്റംബർ 17നാണ് മോദിയുടെ ജന്മദിനം. പാർട്ടി പ്രവർത്തകരും അഭ്യുദയകാംക്ഷികളും വിവിധ പരിപാടികൾ സംഘടിപ്പിച്ച് പിറന്നാൾ ദിനം കെങ്കേമമാക്കാനിരിക്കെയാണ് ട്വിറ്ററിലൂടെ മോദിയുടെ സന്ദേശമെത്തിയത്. തന്റെ ജന്മദിനം ആഘോഷമാക്കേണ്ട കാര്യമില്ലെന്നും പകരം ജമ്മു കശ്മീരിൽ പ്രളയക്കെടുതികൾക്ക് ഇരയായവർക്ക് ആശ്വാസമേകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും മോദി അഭ്യർത്ഥിച്ചു.

ജമ്മു കശ്മീരിലെ സഹോദരർക്കായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കേണ്ട അവസരമാണിപ്പോൾ. ആഘോഷങ്ങൾക്കായി നമ്മുടെ വിലയേറിയ സമയം പാഴാക്കിക്കളയരുതെന്നും മോദി ആവശ്യപ്പെട്ടു.

മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് ചൈനീസ് പ്രസിഡന്റ് സി ജിൻപിങ് ഗുജറാത്തിൽ എത്തുന്നുണ്ട്. ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനം ഔദ്യോഗികമാണെന്നും തന്റെ പിറന്നാൾ ആഘോഷിക്കാനല്ല അദ്ദേഹം വരുന്നതെന്നും മോദി പറഞ്ഞു. ജിൻപിങ്ങിന് ഊഷ്മള വരവേല്പ് നൽകുമെന്നും എന്നാൽ പിറന്നാൾ ആഘോഷങ്ങൾ നടത്തില്ലെന്നും മോദി ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP