Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യയിലെത്തുന്ന വിദേശികൾ ബിക്കിനിയിട്ട് നടക്കരുത്; അവരുടെ രാജ്യത്ത് അത് സാധാരണമെങ്കിലും ഇവിടെ അനുവദിക്കാൻ സാധിക്കില്ല; മറ്റ് രാജ്യങ്ങളിൽ പോകുമ്പോൾ അവിടുത്തെ വസ്ത്രധാരണ രീതി പിന്തുടരാൻ വിനോദ സഞ്ചാരികൾ ശ്രമിക്കണം; വിദേശികൾ ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാൽ മതിയെന്ന പ്രസ്താവനക്ക് ശേഷം പുതിയ വിവാദത്തിന് തിരികൊളുത്തി അൽഫോൻസ് കണ്ണന്താനം

ഇന്ത്യയിലെത്തുന്ന വിദേശികൾ ബിക്കിനിയിട്ട് നടക്കരുത്; അവരുടെ രാജ്യത്ത് അത് സാധാരണമെങ്കിലും ഇവിടെ അനുവദിക്കാൻ സാധിക്കില്ല; മറ്റ് രാജ്യങ്ങളിൽ പോകുമ്പോൾ അവിടുത്തെ വസ്ത്രധാരണ രീതി പിന്തുടരാൻ വിനോദ സഞ്ചാരികൾ ശ്രമിക്കണം; വിദേശികൾ ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാൽ മതിയെന്ന പ്രസ്താവനക്ക് ശേഷം പുതിയ വിവാദത്തിന് തിരികൊളുത്തി അൽഫോൻസ് കണ്ണന്താനം

ന്യൂഡൽഹി: ബീഫ് വിഷയം കത്തിനിന്ന വേളയിലാണ് ഇന്ത്യൻ ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം വിവാദ പ്രസ്താവനയുമായി രംഗത്തിറങ്ങിയത്. ഇന്ത്യയിലെത്തുന്ന വിദേശികൾ അവരുടെ രാജ്യത്തു നിന്നും ബീഫ് കഴിച്ച ശേഷം ഇന്ത്യയിലേക്ക് വന്നാൽ മതിയെന്നായിരുന്നു കണ്ണന്താനത്തിന്റെ വിവാദ പ്രസ്താവന. ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഈ പ്രസ്താവനക്ക് ശേഷം മറ്റൊരു വിവാദ പരാമർശവുമായി കണ്ണന്താനം രംഗത്തെത്തി.

ഇന്ത്യയിൽ എത്തുന്ന വിദേശ വിനോദ സഞ്ചാരികൾ രാജ്യത്തെ സംസ്‌കാരത്തിനിണങ്ങുന്ന രീതിയിൽ പെരുമാറണമെന്നാണ് കണ്ണന്താനം അഭിപ്രായപ്പെട്ടത്. വിദേശികൾ അവരുടെ രാജ്യത്ത് ബിക്കിനി ധരിച്ച് നടക്കുന്നത് സാധാരണമാണ്. എന്നാൽ, ഇന്ത്യയിൽ അത് അനുവദിക്കാൻ സാധിക്കില്ല. ഗോവയിലെ ബീച്ചുകളിൽ വിദേശികൾ അങ്ങനെ നടക്കുന്നുണ്ട്. എന്നാൽ, മറ്റ് രാജ്യങ്ങളിൽ പോകുമ്പോൾ അവിടുത്തെ വസ്ത്ര ധാരണ രീതി പിന്തുടരാൻ വിനോദ സഞ്ചാരികൾ ശ്രമിക്കണമെന്നും കണ്ണന്താനം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിദേശ വിനോദ സഞ്ചാരികൾ പ്രദേശിക സംസ്‌കാരത്തെ ഉൾക്കൊള്ളാൻ തയാറാകണം. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ബിക്കിനി പോലുള്ള വസ്ത്രങ്ങൾ അംഗീകരിക്കുന്നുണ്ട്. എന്നാൽ, മറ്റ് രാജ്യങ്ങളിലേക്ക് പോകുമ്പോൾ അവിടുത്തെ വസ്ത്രധാരണവും സംസ്‌കാരവും അനുസരിക്കാൻ തയാറാവണം. എന്നാൽ, ഇന്ത്യയിൽ എത്തുന്ന എല്ലാവരും സാരി ധരിക്കണമെന്നല്ല താൻ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശികൾ അവരുടെ രാജ്യത്തുനിന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാൽ മതിയെന്ന് അദ്ദേഹം കഴിഞ്ഞ വർഷം നിലപാടെടുത്തിരുന്നു. അത് വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP