Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹോംവർക്ക് ചെയ്തില്ല, ഫീസുമടച്ചില്ല; അദ്ധ്യാപകന്റെ ക്രൂരമർദ്ദനമേറ്റ നഴ്‌സറി വിദ്യാർത്ഥി മരിച്ചു

ഹോംവർക്ക് ചെയ്തില്ല, ഫീസുമടച്ചില്ല; അദ്ധ്യാപകന്റെ ക്രൂരമർദ്ദനമേറ്റ നഴ്‌സറി വിദ്യാർത്ഥി മരിച്ചു

ബറേലി: ഉത്തർപ്രദേശിൽ അദ്ധ്യാപകന്റെ ക്രൂരമർദനമേറ്റ് നഴ്‌സറി വിദ്യാർത്ഥിക്ക് ദാരുണമരണം. നങ്കാര ഗ്രാമത്തിലെ ഏഴുവയസുകാരൻ ആരജാണ് അദ്ധ്യാപകന്റെ മർദ്ദനത്തിൽ മരണത്തിന് ഇരയായത്. ഇന്നലെ രാവിലെയാണ് സ്‌കൂളിൽ സംഭവം നടന്നത്. ഹോംവർക്ക് ചെയ്യാത്തതിനും സ്‌കൂൾ ഫീസ് അടയ്ക്കാത്തിനുമാണ് അദ്ധ്യാപകൻ ആരജിനെ തല്ലിയത്. തലങ്ങും വിലങ്ങും മർദ്ദച്ചതിനെതുടർന്ന് കുട്ടിയുടെ തല ഭിത്തിയിലിടിച്ചു. തുടർന്ന് മൂക്കിൽനിന്നും രക്തം വന്നപ്പോൾ വിദ്യാർത്ഥിയെ സ്‌കൂൾ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കുട്ടിക്ക് അസുഖമാണെന്നറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിലത്തെിയപ്പോൾ അരജിനെ ബോധരഹിതനായാണ് കണ്ടത്. തുടർന്ന് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സ്‌കൂൾ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അരജിന്റെ ജന്മദേശമായ നങ്കാര ഗ്രാമവാസികൾ പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചു. സംഭവത്തിൽ സ്‌കൂൾ മാനേജർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP