Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശ്വാസവോട്ട് വെറും നാടകം; ഇപ്പോൾ ജയിച്ചിരിക്കുന്നത് ശശികലയുടെ പാർട്ടി, ഞങ്ങളാണ് അമ്മയുടെ യഥാർത്ഥ അനുയായികൾ'; അമ്മയുടെ ഭരണം തിരിച്ച് കൊണ്ടുവരുമെന്ന് പനീർശെൽവം

വിശ്വാസവോട്ട് വെറും നാടകം; ഇപ്പോൾ ജയിച്ചിരിക്കുന്നത് ശശികലയുടെ പാർട്ടി, ഞങ്ങളാണ് അമ്മയുടെ യഥാർത്ഥ അനുയായികൾ'; അമ്മയുടെ ഭരണം തിരിച്ച് കൊണ്ടുവരുമെന്ന് പനീർശെൽവം

ചെന്നൈ: വിശ്വാസ വോട്ടിന്റെ പേരിൽ നടന്നത് നാടകമാണെന്ന് ഒ പനീർശെൽവം. പളനിസ്വാമി നേടിയതിന് പിന്നാല താൻ ധർമ്മയുദ്ധം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പളനിസ്വാമി ഇപ്പോൾ നേടിയിരിക്കുന്നത് താത്കാലിക വിജയമാണ്. സത്യവും ധർമവും എന്നായാലും വിജയിക്കുമെന്നും ആദ്യ പ്രതികരണത്തിൽ പനീർശെൽവം പറഞ്ഞു.

എംഎൽഎമാരെ തടവിലാക്കിയാണ് പളനിസ്വാമി ഇപ്പോൾ വിശ്വാസ വോട്ട് നേടിയിരിക്കുന്നത്. രഹസ്യബാലറ്റടക്കമുള്ള ആവശ്യങ്ങൾ പരിഗണിച്ചില്ല. ഇപ്പോൾ ജയിച്ചിരിക്കുന്നത് ശശികലയുടെ പാർട്ടിയാണ്. ഞങ്ങളാണ് അമ്മയുടെ യഥാർത്ഥ അനുയായികൾ. അമ്മയുടെ സർക്കാർ ഞങ്ങൾ തിരിച്ച് കൊണ്ടുവരും. ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടത് തമിഴ് മക്കളാണ്. തമിഴ് മക്കളുടെ ഇഷ്ടം നടക്കും. എനിക്ക് അക്കാര്യത്തിൽ ഉറപ്പുണ്ട്. - പനീർശെൽവം പറഞ്ഞു.

സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും ഡിഎംകെ അംഗങ്ങളെ വിശ്വാസ വോട്ടിൽ പങ്കെടുപ്പിക്കാതെ സഭയിൽ നിന്നും പുറത്താക്കിയത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ സഭാ നടപടികൾ ആരംഭിച്ചുവെങ്കിലും പ്രതിക്ഷത്തിന്റെയും പനീർസെൽവം വിഭാഗത്തിന്റെയും പ്രതിഷേധത്തെ തുടർന്ന് രണ്ട് തവണ സഭ നിർത്തിവച്ച ശേഷം വൈകിട്ട് മൂന്ന് മണിയോടെയാണ് വിശ്വാസ വോട്ടെടുപ്പ് തുടങ്ങിയത്. അര മണിക്കൂറിൽ സഭാ നടപടികൾ പൂർത്തിയായി. മുഖ്യമന്ത്രി പളനിസ്വാമിയെ അനുകൂലിച്ച് 122 എംഎ‍ൽഎമാർ വോട്ട് ചെയ്തു. 11 പേർ എതിർത്തും വോട്ട് രേഖപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP