Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബീഫ് കയറ്റിയെന്നാരോപിച്ച് ജനക്കൂട്ടം ട്രക്ക് കത്തിച്ചു; ഭുവനേശ്വറിൽ നിന്ന് ആന്ധ്രയിലേക്ക് പോവുകയായിരുന്ന ട്രക്കാണ് കത്തിച്ചത്; ജനക്കൂട്ടത്തെ കണ്ട് ട്രക്ക് ജീവനക്കാർ ഓടി രക്ഷപെട്ടു

ബീഫ് കയറ്റിയെന്നാരോപിച്ച് ജനക്കൂട്ടം ട്രക്ക് കത്തിച്ചു; ഭുവനേശ്വറിൽ നിന്ന് ആന്ധ്രയിലേക്ക് പോവുകയായിരുന്ന ട്രക്കാണ് കത്തിച്ചത്; ജനക്കൂട്ടത്തെ കണ്ട് ട്രക്ക് ജീവനക്കാർ ഓടി രക്ഷപെട്ടു

മറുനാടൻ മലയാളി ഡെസ്‌ക്‌

ട്രക്കിൽ അനധികൃതമായി ബീഫ് കയറ്റിയെന്നാരോപിച്ച് ജനക്കൂട്ടം ട്രക്ക് കത്തിച്ചു. ഒഡിഷയിലെ തീരദേശ ജില്ലയായ ഗഞ്ചാമിലാണ് സംഭവം. ഭുവനേശ്വറിൽ നിന്ന് ആന്ധ്രയിലേക്ക് പോവുകയായിരുന്ന ട്രക്കാണ് കത്തിച്ചത്.

ദേശീയ പാത പതിനാറിൽ ട്രക്ക് റോഡരികിൽ താഴ്ന്നു പോയതിനെത്തുടർന്ന് ഡ്രൈവറും ക്ലീനറും ക്രെയിൻ ഉപയോഗിച്ച് പൊക്കുമ്പോൾ റോഡിൽ രക്തം പരക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ഓടിക്കൂടി.പ്രശ്നം വഷളാവുന്നത് കണ്ട ഡ്രൈവറും ക്ലീനറും ഇതിനിടയിൽ ഓടി രക്ഷപ്പെട്ടു.

വി എച്ച് പി, ബജ്റംഗ്ദൾ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ട്രക്ക് കത്തിച്ചത്.വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തിയെങ്കിലും ട്രക്ക് പൂർണമായും കത്തി നശിച്ചു.ട്രക്കിൽ അനധികൃതമായി ബീഫ് കടത്തിയത് സത്യമാണോ എന്നത് അന്വേഷിക്കുമെന്നും രക്ഷപ്പെട്ട ഡ്രൈവറെയും ക്ലീനറെയും ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ മെയ് മാസത്തിലും സമാന സംഭവം ഉണ്ടായിരുന്നു.

1960 ലെ ഒഡിഷ ഗോവധ നിരോധന നിയമ പ്രകാരം പശുവിനെയോ കിടാവിനെയോ കൊല്ലുന്നതോ കടത്തുന്നതോ നിയമ വിരുദ്ധമാണ്.ഇത് പ്രകാരം ഡ്രൈവർക്കും ക്ലീനർക്കും രണ്ട് വർഷം വരെ തടവും 1000 രൂപവരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

എന്നിരുന്നാലും പതിനാലു വയസിന് മുകളിൽ പ്രായമുള്ള കാളകളെയും പോത്തുകളെയും കാർഷികാവശ്യത്തിനുള്ളതോ കറവയ്ക്കുള്ളതോ അല്ല എന്ന് അനുമതി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഭക്ഷണാവശ്യത്തിന് കൊല്ലാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP