Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി നേതാവ് ജനാർദ്ദന റെഡ്ഡിയുടെ നൂറു കോടി കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ച സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ; ലാൻഡ് അക്വിസിഷൻ ഓഫീസർ ഭീമാ നായിക്കിന്റെ അറസ്റ്റ് ആത്മഹത്യ ചെയ്ത ഡ്രൈവർ രമേഷ് ഗൗഡയുടെ മരണക്കുറിപ്പിലെ പരാമർശത്തെ തുടർന്ന്

ബിജെപി നേതാവ് ജനാർദ്ദന റെഡ്ഡിയുടെ നൂറു കോടി കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ച സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ; ലാൻഡ് അക്വിസിഷൻ ഓഫീസർ ഭീമാ നായിക്കിന്റെ അറസ്റ്റ് ആത്മഹത്യ ചെയ്ത ഡ്രൈവർ രമേഷ് ഗൗഡയുടെ മരണക്കുറിപ്പിലെ പരാമർശത്തെ തുടർന്ന്

ബെംഗളൂരു: കുപ്രസിദ്ധമായ ആഡംബരവിവാഹത്തിനു കള്ളപ്പണം വെളുപ്പിക്കാൻ കർണാടകത്തിലെ മുൻ ബിജെപി മന്ത്രിയും ഖനി വ്യവസായിയുമായ ജനാർദ്ദന റെഡ്ഡിയെ സഹായിച്ചെന്ന ആരോപണത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ബെംഗളൂരിലെ സ്പെഷ്യൽ ലാൻഡ് അക്വിസിഷൻ ഓഫീസർ ഭീമാ നായിക്ക് ആണ് അറസ്റ്റിലായത്.

ഭീമാ നായികിന്റെ ഡ്രൈവർ രമേഷ് ഗൗഡയുടെ ആത്മഹത്യാക്കുറിപ്പിലെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പണംവെളുപ്പിച്ചതിനെക്കുറിച്ച് തനിക്കറിയാമെന്നതിനാൽ നിരന്തരമായി വധഭീഷണിലഭിച്ചിരുന്നുവെന്നും മനംമടുത്താണ് ആത്മഹത്യ ചെയ്യുന്നതെന്നും രമേഷ് ഗൗഡ കുറിപ്പിൽ ആരോപിച്ചിരുന്നു.

ചൊവ്വാഴ്‌ച്ചയാണ് രമേഷ് ഗൗഡ ആത്മഹത്യ ചെയ്തത്. ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭീമാ നായിക്കിന്റെ ഇപ്പോഴത്തെ ഡ്രൈവർ മുഹമ്മദിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് നായിക്കിനെതിരെ ചുമത്തിയിരിക്കുന്നത്.

നൂറു കോടി രൂപയുടെ കള്ളപ്പണം റെഡ്ഡി എങ്ങനെയാണു വെളിപ്പിച്ചതെന്നകാര്യം തനിക്കറിയാമായിരുന്നെന്ന് ആത്മഹത്യാ കുറിപ്പിൽ ഗൗഡ ആരോപിച്ചു. ഇതിന്റെ പേരിൽ നിരവധി വധഭീഷണികൾ തനിക്കെതിരെ ഉണ്ടായി. മകളുടെ വിവാഹത്തിനായി കള്ളപ്പണം വെളുപ്പിക്കാൻ ബീമാ നായിക് ആണ് റെഡ്ഡിയെ സഹായിച്ചത്. വെളുപ്പിച്ച പണത്തിൽ നിന്നും 20 ശതമാനം തുക റെഡ്ഡി നായിക്കിന് നൽകി. മകളുടെ വിവാഹത്തിന് മുമ്പ് ബിജെപി നേതാവും എംപിയുമായ ശ്രീരാമലുവിനൊപ്പം റെഡ്ഡി ബെംഗളൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നായിക്കുമായി നിരവധി തവണ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. സാഹയത്തിനു പകരമായി 2018ൽ നടക്കാനിരിക്കുന്ന കർണാടക തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകണമെന്നും നായിക് റെഡ്ഡിയോട് ആവശ്യപ്പെട്ടിരുന്നതായി രമേഷ് ഗൗഡയുടെ ആത്മഹത്യാ കുറിപ്പിൽ ആരോപിക്കുന്നുണ്ട്.

കർണാടകയിലെ മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ സർക്കാരിലെ മന്ത്രിയായിരുന്നു റെഡ്ഡി. ഖനി അഴിമതിക്കേസിൽ അറസ്റ്റിലായപ്പോൾ മന്ത്രിസ്ഥാനം നഷ്ടമായി. കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയ റെഡ്ഡിയുടെ മകളുടെ ആഡംബര വിവാഹം കഴിഞ്ഞ മാസമാണ് നടന്നത്.

500 കോടിയോളം രൂപയാണു മകളുടെ വിവാഹത്തിനു റെഡ്ഡി ചെലവഴിച്ചത്. ഇതുമായി ബന്ധപ്പെട്ടു നേരത്തെ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. നോട്ട് അസാധുവാക്കലിൽ രാജ്യം ഒന്നടങ്കം ബാങ്കുകൾക്ക് മുന്നിൽ വരിനിന്ന ആഴ്ചയിലാണ് ബെംഗളൂരിൽ അത്യാഡംബര വിവാഹം നടന്നത്. തുടർന്ന് ബെല്ലാരിയിലുള്ള റെഡ്ഡിയുടെ വസതിയിലും ഖനി കമ്പനിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

പ്രാദേശിക ബിജെപി നേതൃത്വം കല്യാണത്തിൽ നിന്ന വിട്ടു നിൽക്കണമെന്ന കേന്ദ്രനിർദ്ദേശമുണ്ടിയിട്ടും യെദിയൂരപ്പയും ബിജെപിയുടെ പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടറും കല്യാണ തലേന്ന് റെഡ്ഡിയുടെ വസതിയിലെത്തിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP