Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോമാംസം വിൽക്കാൻ കൊണ്ടുപോയ വയോധികനെ തടഞ്ഞു നിർത്തി ക്രൂരമായി മർദ്ദിച്ചു; അനുയായികളെ കൊണ്ട് ചിത്രങ്ങൾ എടുപ്പിച്ച് 'അഭിമാനപൂർവ്വം' ഫേസ്‌ബുക്കിലിട്ടു; മധ്യപ്രദേശിലെ ബിജെപി നേതാവിന്റെ നീചപ്രവർത്തിക്കെതിരെ പ്രതിഷേധം

ഗോമാംസം വിൽക്കാൻ കൊണ്ടുപോയ വയോധികനെ തടഞ്ഞു നിർത്തി ക്രൂരമായി മർദ്ദിച്ചു; അനുയായികളെ കൊണ്ട് ചിത്രങ്ങൾ എടുപ്പിച്ച് 'അഭിമാനപൂർവ്വം' ഫേസ്‌ബുക്കിലിട്ടു; മധ്യപ്രദേശിലെ ബിജെപി നേതാവിന്റെ നീചപ്രവർത്തിക്കെതിരെ പ്രതിഷേധം

ഭോപ്പാൽ: വയോധികരെ മർദ്ദിക്കാൻ സാധാരണ ഗതിയിൽ ആരും തയ്യാറാകില്ല. എന്നാൽ, ഇവിടെയൊരാൾ തന്റെ മുത്തശ്ശനാകാൻ പ്രായമുള്ളയാളെ മർദ്ദിച്ചുവെന്ന് മാത്രമല്ല അതിന്റെ ചിത്രങ്ങൾ അഭിമാനപൂർവം ഫേസ്‌ബുക്കിലുമിട്ടിരിക്കുന്നു. മധ്യപ്രദേശിലെ ബിജെപി പ്രവർത്തകനായ കൃഷ്ണകാന്ത് തിവാരിയാണ് താൻ വയോധികനെ മർദ്ദിക്കുന്നതിന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പ്രദർശിപ്പിച്ച് സ്വയം വീരനായകനായി ചിത്രീകരിക്കുന്നത്. പശുമാംസം വിൽപനയ്ക്ക് കൊണ്ടുപോയ വയോധികനെയാണ് മധ്യപ്രദേശ് ബിജെപി പ്രവർത്തക സമിതി അംഗവും ഐടി സെൽ അംഗവുമായ തിവാരി വഴിയിൽ തടഞ്ഞു നിർത്തി മർദ്ദിച്ചത്. മാമു എന്ന ത്വയ്യിബിന് ആണ് മനുഷ്യത്വരഹിതമായ മർദ്ദനം ഏൽക്കേണ്ടി വന്നത്.

ഗോമാംസ വിൽപനയ്‌ക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതിനാലാണ് താൻ ഈ വയോധികനെ ശിക്ഷിക്കുന്നതെന്നും തിവാരി ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്. അതിരാവിലെ അഞ്ചു മണിക്ക് കിലോ മാംസവുമായി താൻ ഇയാളെ പിടികൂടുകയായിരുന്നുവെന്നും തിവാരി വീമ്പിളക്കുന്നു. സ്‌കൂട്ടറിന്റെ മുൻവശത്തെ അറ തുറന്ന് മാംസം പ്രദർശിപ്പിച്ചു കൊണ്ടാണ് വയോധികന്റെ മുതുകിൽ ചവിട്ടുന്ന രംഗത്ത് തിവാരി പോസ് ചെയ്തിരിക്കുന്നത്. മറ്റൊരു ഫോട്ടോയിൽ വയോധികന്റെ തല സ്‌കൂട്ടറിന്റെ സീറ്റിനോട് തിവാരി ചേർത്ത് പിടിച്ചിരിക്കുന്നു. തിവാരി സഞ്ചരിച്ചെന്ന് കരുതുന്ന ആഢംബര കാറാണ് മറ്റൊരു ചിത്രത്തിൽ. ഫോട്ടോയെടുക്കാൻ ആളെ നിയോഗിച്ചു കൊണ്ടായിരുന്നു ഇയാളുടെ പരാക്രമമെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.

ബലിപ്പെരുന്നാൾ ദിവസം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ അന്നേ ദിവസമാണ് എടുത്തതെന്നാണ് കരുതപ്പെടുന്നത്. അതായത് പെരുന്നാൾ ആവശ്യത്തിന് വിൽക്കാൻ കൊണ്ടുപോയ മാംസമായിരുന്നിരിക്കണം ഇയാൾ 'അതിസാഹസികമായി!' പിടിച്ചെടുത്തത്. ഇതിനകം രണ്ടായിരത്തിലേറെ ലൈക്കുകളും മുന്നൂറോളം കമന്റുകളും ലഭിച്ചു. 700ലേറെ തവണ ഷെയർ ചെയ്യപ്പെടുകയും ചെയ്തു. ശിവരാജ്‌സിങ് ചൗഹാന്റെ ബിജെപി മന്ത്രിസഭയാണ് ബിജെപി ഭരിക്കുന്നത്.

അതേസമയം ക്രൂരമായി മർദ്ദിച്ച് ചിത്രങ്ങൾ പകർത്തി ഫേസ്‌ബുക്കിലിട്ട ബിജെപി നേതാവിന്റെ പ്രവർത്തി വിവാദമായിട്ടുണ്ട്. സൈബർ ലോകത്ത് തന്നെ ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP